For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോളിവുഡിലും നിവിന്‍ പോളി നിറയും! മൂത്തോന് കാത്തിരുന്നവര്‍ അറിയാന്‍, സിനിമ ഉടന്‍ തന്നെ നിങ്ങളിലേക്ക്

  |

  പ്രേമത്തിലൂടെ സൂപ്പര്‍താര പദവിയിലേക്ക് എത്തിയ നിവിന്‍ പോളി പിന്നീട് അഭിനയിച്ച സിനിമകളെല്ലാം കേരളത്തില്‍ തരംഗമായിരുന്നു. ഇപ്പോള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ എന്ന കണക്കിലാണ് താരം അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമെത്തിയ ഹേയ് ജൂഡ്, കായംകുളം കൊച്ചുണ്ണി, ഇക്കൊല്ലത്തെ മിഖായേല്‍ എന്നീ ചിത്രങ്ങളെല്ലാം തിയറ്ററുകളിലും ബോക്‌സോഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി.

  എന്നാല്‍ നിവിന്‍ പോളി ആരാധകരും മലയാള സിനിമാപ്രേമികളും കാത്തിരിക്കുന്നത് മൂത്തോന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ്. നടി ഗീതു മോഹന്‍ദാസിന്റെ സംവിധാനെത്തിലൊരുക്കുന്ന മൂത്തോന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ട് നാളുകള്‍ ആയെങ്കിലും റിലീസ് പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴിതാ മൂത്തോന്‍ പ്രേക്ഷകരിലേക്ക് എത്താന്‍ പോവുകയാണെന്നാണ് വാര്‍ത്തകള്‍.

  ലയേര്‍സ് ഡൈസ് എന്ന ഹിന്ദി ചിത്രത്തിന് ശേഷം നടിയും തിരക്കഥാകൃത്തും സംവിധായികയുമായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍. നിവിന്‍ പോളിയാണ് നായകന്‍. രണ്ട് ഭാഷകളിലായി ഒരുക്കുന്ന ക്രൈം ചിത്രമാണ് മൂത്തോന്‍. ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഒത്തിരി ഉള്ളതിനാല്‍ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണെന്നും ഉടന്‍ തന്നെ തിയറ്ററുകളിലേക്ക് എത്തുമെന്നും ഗീതു വ്യക്തമാക്കി.

  ഒടുവില്‍ മൂത്തോന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നു എന്ന റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്. തിയറ്ററില്‍ റിലീസ് ചെയ്യുന്നതിന് മുന്‍പ് വിവിധ ചലച്ചിത്ര മേളകളിലാണ് മൂത്തോന്‍ എത്തുന്നത്. 21-ാമത് മുംബൈ ചലച്ചിത്ര മേളയയില്‍ (ജിയോ മാമി ഫിലിം ഫെസ്റ്റിവല്‍) ഉദ്ഘാടന ചിത്രമായിട്ടാണ് മൂത്തോന്‍ പ്രദര്‍ശിപ്പിക്കുന്നത്. ഒക്ടബോര്‍ പതിനാണ് പ്രദര്‍ശനം. ഇതിന് ശേഷമായിരിക്കും തിയറ്ററുകളിലേക്ക് എത്തുന്നത്. ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല.

  ലക്ഷദ്വീപിലുള്ള പതിനാല് വയസുകാരന്‍ സ്വന്തം ചേട്ടനെ തിരഞ്ഞ് മുംബൈയില്‍ പോകുന്ന ഒരു യുവാവിന്റെ കഥയാണ് മൂത്തോന്‍ പറയുന്നത്. മൂത്തചേട്ടനെ ലക്ഷദ്വീപിലുള്ളവര്‍ മൂത്തോന്‍ എന്നാണ് വിളിക്കുന്നത്. മൂത്തവന്‍ എന്നാണ് അര്‍ഥം. മലയാള ചിത്രമായിട്ടാണ് ഇത് നിര്‍മ്മിക്കുന്നതെന്നും ലൊക്കേഷന്‍ മുംബെയും ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ കഥാപാത്രങ്ങളില്‍ ഹിന്ദി കടന്ന് വരുന്നുണ്ടെന്നും മൂത്തോനെ കുറിച്ച് നേരത്തെ ഗീതു മോഹന്‍ഗദാസ് വ്യക്തമാക്കിയിരുന്നു. നിവിന്‍ പോളിയുടെ കരിയറിലെ വെല്ലുവിളി നിറഞ്ഞ മറ്റൊരു കഥാപാത്രമായിരിക്കും മൂത്തോനില്‍. തലമൊട്ട അടിച്ച് പരുക്കന്‍ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

  നേരത്തെ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ളതും അല്ലാത്തതുമായ നിവന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. മലയാളത്തിന് പുറമേ ഹിന്ദിയിലുമായിട്ടാണ് സിനിമ ഒരുങ്ങുന്നത്. ലക്ഷദ്വീപില്‍ നിന്നും മുംബൈയില്‍ നിന്നുമായിരുന്നു മൂത്തോന്റെ ചിത്രീകരണം നടന്നത്. സാഹസിക ചലച്ചിത്രമായിട്ടാണ് മൂത്തോന്‍ ഒരുക്കുന്നത്. ഗീതു മോഹന്‍ദാസിനൊപ്പം പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ചേര്‍ന്നാണ് മൂത്തോന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹിന്ദി സംഭാഷണങ്ങള്‍ അനുരാഗ് കശ്യാപാണ് എഴുതിയിരിക്കുന്നത്.

  നിവിന്‍ പോളിയ്‌ക്കൊപ്പം ചിത്രത്തില്‍ ശോഭിത, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍, സൗബിന്‍ ഷാഹിര്‍, റോഷന്‍ മാത്യു തുടങ്ങി വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്. ഗീതുവിന്റെ ഭര്‍ത്താവും പ്രശസ്ത ഛായാഗ്രഹകനുമായ രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.മിനി സ്റ്റുഡിയോസ്, ജാര്‍ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ അനുരാഗ് കശ്യാപ്, അജയ് ജി റായ്, വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

  English summary
  Nivin Pauly’s Moothon Screening Jio Mami Film Festival
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X