»   » വിസ്‌ഫോടനവുമായി വിഷുവിന് നിവിന്‍ പോളിയുടെ 'സഖാവെ'ത്തുന്നു!!!

വിസ്‌ഫോടനവുമായി വിഷുവിന് നിവിന്‍ പോളിയുടെ 'സഖാവെ'ത്തുന്നു!!!

Posted By:
Subscribe to Filmibeat Malayalam

നിവിന്‍ പോളി നായകനായി എത്തുന്ന 'സഖാവി'ന്റെ റിലീസിങ്ങ് തീരുമാനിച്ചു. രാഷ്ട്രീയം പറയുന്ന സിനിമ ഏപ്രില്‍ 14 ന് വിഷു ദിനത്തിലാണ് റിലീസ് ചെയ്യുന്നത്.2017 ലെ നിവിന്‍ പോളിയുടെ ആദ്യസിനിമയാണ് സഖാവ്.

ചിത്രത്തിലെ പ്രധാന കഥാപാത്രവും കമ്യൂണിസ്റ്റ പുന്ഗാമിയുമായ കൃഷ്ണകുമാര്‍ ആയിട്ടാണ് നിവിന്‍ വേഷമിടുന്നത്. നാഷണല്‍ അവാര്‍ഡ് ജേതാവായ സിദ്ദാര്‍ത്ഥ് ശിവയാണ് സഖാവ് സംവിധാനം ചെയ്തിരിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയില്‍ സിദ്ദാര്‍ത്ഥ് ശിവ നിവിനൊപ്പം സിനിമയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Nivin Pauly's Sakhavu

മലയാള സിനിമ കാത്തിരിക്കുന്ന സഖാവ് രാഷ്ട്രീയ ജീവിതമാണ് പറയുന്നത്. വിദ്യാര്‍ത്ഥി നേതാവായ കൃഷ്ണകുമാറിന്റെ ജീവിതം മെഡിക്കല്‍ കോളേജില്‍ എത്തുമ്പോള്‍ മാറുന്നതായിട്ടാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ കഥയും സിദ്ദാര്‍ത്ഥ് തന്നെയാണ്.

വീനിത് ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു, ജോജു ജോര്‍ജ്ജ്, അപര്‍ണ ഗോപിനാഥ്, ഗായത്രി സുരേഷ് എന്നിവരും ചിത്രത്തിലുണ്ട്. ബാനാര്‍ യൂണിവേര്‍സല്‍ സിനിമയുടെ കീഴില്‍ ബി രാഗേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Sakhavu, the upcoming Nivin Pauly starring political drama directed by Sidhartha Siva has finally got a release date...
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam