»   » നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, അറിയേണ്ട കാര്യങ്ങള്‍!

നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, അറിയേണ്ട കാര്യങ്ങള്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

ഈ വര്‍ഷം ആരാധകര്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. പ്രേമം ഫെയിം അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെ തന്നെ പ്രേക്ഷ ശ്രദ്ധ നേടിയിരുന്നു. 2017ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് മുമ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് നീട്ടിയതായി പുതിയ റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരിയില്‍ തുടങ്ങുമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. തുടര്‍ന്ന് വായിക്കൂ..


നിര്‍മാണം-നിവിന്‍ പോളി

നിവിന്‍ പോളി നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളി നിര്‍മിക്കുന്ന ചിത്രം.


ഫാമിലി എന്റര്‍ടെയ്‌നര്‍

പ്രേമം ഫെയിം അല്‍ത്താഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും ചിത്രം. പുതുതലമുറയിലെ കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.


ലാല്‍-ശാന്തികൃഷ്ണ

ഒരിടവേളയ്ക്ക് ശേഷം ശാന്തികൃഷ്ണ അഭിനയരംഗത്തേക്ക് തിരികെ എത്തുന്ന ചിത്രം. നിവിന്‍ പോളിയുടെ അമ്മ വേഷമാണ് ശാന്തികൃഷ്ണയ്ക്ക്. ലാലാണ് അച്ഛന്‍ വേഷം അവതരിപ്പിക്കുന്നത്.


നായിക

ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അഹാന കൃഷ്ണയാണ് നായിക. കൂടാതെ പുതുമുഖം ഐശ്വര്യ ലക്ഷ്മിയും ചിത്രത്തില്‍ നായിക പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്യുന്നുണ്ട്.


മറ്റ് കഥാപാത്രങ്ങള്‍

സൈജു കുറുപ്പ്, കൃഷ്ണ ശങ്കര്‍, സൃന്ദ, സിജു വില്‍സണ്‍,ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


മറ്റ് വിവരങ്ങള്‍

മുകേഷ് മുരളീധരനാണ് ക്യാമറ. ബിജിപാലിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.നിവിനിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Nivin Pauly's Njandukalude Nattil Oridavela To Release In February?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam