»   »  നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള റിലീസ് പ്രഖ്യാപിച്ചു

നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള റിലീസ് പ്രഖ്യാപിച്ചു

Posted By: Pratheeksha
Subscribe to Filmibeat Malayalam

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള പ്രതീക്ഷിച്ചതിലും വേഗം ചിത്രം തിയറ്ററുകളിലെത്തുന്നു.  ചിത്രം അടുത്തവര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നാണറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം ജനുവരിയില്‍ തിയറ്ററുകളിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നിവിന്‍ പോളി തന്നെയാണ്. നിവിന്‍ പോളി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു ആയിരുന്നു നിവിന്‍ നിര്‍മ്മിച്ച ആദ്യ ചിത്രം.

Read more:ബിക്കിനി ധരിക്കും, ചുംബന രംഗം അഭിനയിക്കും... പക്ഷെ നഗ്‌നയായി അഭിനയിക്കില്ലെന്ന് നടി!

nivin-pauly-nj

ഫാമിലി എന്റര്‍ടെയ്‌നറായ ചിത്രം പുതിയ തലമുറയിലെ രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. അഹാന കൃഷ്ണയാണ് ചിത്രത്തിലെ നായിക. ഒരിടവേളയ്ക്കു ശേഷം ശാന്തികൃഷ്ണ വീണ്ടും വെളളിത്തിരയിലെത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിവിന്‍ പോളിയുടെ അമ്മയായാണ് ചിത്രത്തില്‍ ശാന്തികൃഷ്ണയെത്തുന്നത്.

അച്ഛനായി അഭിയിക്കുന്നത് ലാലാണ് .പുതുമുഖം ഐശ്വര്യ ലക്ഷ്മിയും ചിത്രത്തില്‍ പ്രധാന റോളിലെത്തുന്നുണ്ട്.
സൈജു കുറുപ്പ്, കൃഷ്ണ ശങ്കര്‍, സൃന്ദ, സിജു വില്‍സണ്‍,ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിവിന്‍ പോളിയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Njandukalude Nattil Oridavela, the Nivin Pauly starrer is one of the most anticipated future projects of Mollywood. Reportedly, Njandukalude Nattil Oridavela will hit the theatres by the last week of January 2017.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam