»   » നിവിന്‍ പോളിക്ക് ആഘോഷത്തിന്റെ ദിവസങ്ങള്‍! മകള്‍ പിറന്നതിന് പിന്നാലെ ദാവീദിന് ഇന്ന് അഞ്ചാം പിറന്നാള്‍

നിവിന്‍ പോളിക്ക് ആഘോഷത്തിന്റെ ദിവസങ്ങള്‍! മകള്‍ പിറന്നതിന് പിന്നാലെ ദാവീദിന് ഇന്ന് അഞ്ചാം പിറന്നാള്‍

By: Teresa John
Subscribe to Filmibeat Malayalam

നിവിന്‍ പോളിയുടെ കുടുംബത്തിന് സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു ഈ ദിവസങ്ങള്‍. കുടുംബത്തില്‍ പുതിയൊരു അതിഥി വന്നതിന് പിന്നാലെ മൂത്ത മകന്‍ ദാവീദ് ഇന്ന് അഞ്ചാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

സിനിമകളില്‍ ഉപയോഗിക്കുന്നത് യഥാര്‍ത്ഥ രക്തമാണോ ? ഡ്രാക്കുള ചിത്രങ്ങള്‍ പറയും സത്യം!!!

മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കെല്ലാം ഈ വര്‍ഷം സന്തോഷങ്ങളുടെ വര്‍ഷമാണ്. മൂന്നു താരങ്ങള്‍ക്കാണ് ഒരു മാസത്തിനുള്ളില്‍ 3 പെണ്‍കുഞ്ഞുങ്ങള്‍ പിറന്നത്. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ക്കായിരുന്നു ഒരു മാസത്തിനുള്ളില്‍ പെണ്‍ക്കുട്ടി പിറന്നത്.

ദാവീദ് പോളിയുടെ അഞ്ചാം പിറന്നാള്‍

നിവിന്‍ പോളിയുടെ മൂത്ത മകനാണ് ദാവീദ്(ദാദ). ദാവീദ് ഇന്ന് തന്റെ അഞ്ചാമത്തെ പിറന്നാള്‍ ആഘോഷിക്കുകയാണ്. മകന്റെ പിറന്നാളിന് ആശംസകള്‍ നേര്‍ന്ന് നിവിന്‍ തന്നെ ഫേസ്ബുക്കില്‍ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം മാതൃകയായി ദാവീദിന്റെ പിറന്നാള്‍

കഴിഞ്ഞ വര്‍ഷം ദാവീദിന്റെ പിറന്നാള്‍ വളരെ ലളിതമായിട്ടായിരുന്നു ആഘോഷിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ രോഗികള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ദാവീദിന്റെ പിറന്നാള്‍ ആഘോഷം.

കുടുംബത്തിലെ പുതിയ അതിഥി

മേയ് 25 നാണ് ദാവീദിന് കൂട്ടായി കുഞ്ഞു അതിഥി കൂടി കൂടുംബത്തിലേക്ക് എത്തിയിരുന്നത്. ഇറ്റ്‌സ് എ ഗേള്‍ എന്ന് ബലൂണിലെഴുതി നിവിന്‍ തന്നെയായിരുന്നു ഫേസ്ബുക്കിലുടെ മകള്‍ ജനിച്ചകാര്യം പുറത്തറിയിച്ചത്.

ആസിഫലിക്ക് ഇന്ന് ജനിച്ചതും പെണ്‍കുഞ്ഞ്

നടന്‍ ആസിഫലിക്കും ഇന്ന് ഒരു പെണ്‍കുഞ്ഞ് ജനിച്ചിരിക്കുകയാണ്. ആസിഫ് തന്നെയാണ് രണ്ടാമത് മകള്‍ ജനിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

ദുല്‍ഖറിനും പെണ്‍കുഞ്ഞ്

മേയ് 5 നായിരുന്നു ദുല്‍ഖര്‍ അമാല്‍ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ശേഷം മറ്റ് താരങ്ങള്‍ക്കും പെണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് മലയാള സിനിമ.

English summary
Nivin Pauly's Son Daveed Celebrating 5th Birth day

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam