»   »  ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ.. തെളിയിക്കാന്‍ ഇനിയും ഒരുപാടുണ്ടെന്ന് നിവിന്‍ പോളി

ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ.. തെളിയിക്കാന്‍ ഇനിയും ഒരുപാടുണ്ടെന്ന് നിവിന്‍ പോളി

Posted By: Rohini
Subscribe to Filmibeat Malayalam

തുടക്കത്തില്‍ തന്നെ ഒത്തിരി വിമര്‍ശനങ്ങള്‍ നേരിട്ട നടനാണ് നിവിന്‍ പോളി. വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല, മോഹന്‍ലാല്‍ വിളിച്ചിട്ട് പോലും അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിച്ചില്ല.. തുടങ്ങിയ പരാതികള്‍ ഇതിനോടകം നിവിന്റെ പേരിലുണ്ട്. ഏറ്റവുമൊടുവില്‍ നാന വീക്കിലി നിവിന്‍ മലയാള സിനിമയുടെ ശാപമാണെന്ന് വരെ ഫേസ്ബുക്കിലെഴുതി.

പത്തൊന്‍പത് വര്‍ഷത്തെ പ്രതികാരം ഹരിശ്രീ അശോകന്‍ വീട്ടി, സീരിയസായി... ഇമോഷണലായി !!

പ്രേമം ഹിറ്റായ സമയത്ത് നിവിനെ മോഹന്‍ലാലുമായി താരതമ്യം ചെയ്തതും വിവാദമായിരുന്നു. എന്നാല്‍ താന്‍ അത്രവലിയ സംഭവമോ ഭീകരനോ അല്ല എന്ന് നിവിന്‍ പോളി പറയുന്നു. വെറുമൊരു സാധാരണ നടനാണ് എന്നും സൂപ്പര്‍സ്റ്റാര്‍ താരപദവിയൊന്നും തനിക്ക് ചേരില്ല എന്നും നിവിന്‍ പോളി പറയുന്നു. നിവിന്റെ വാക്കുകളിലൂടെയും വിവാദങ്ങളിലൂടെയും തുടര്‍ന്ന് വായിക്കാം

തുടങ്ങിയിട്ടേയുള്ളൂ

എനിക്ക് സൂപ്പര്‍താര പദവിയൊന്നും ചേരില്ല. കിട്ടുന്ന സിനിമകള്‍ വിജയിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന വെറുമൊരു സാധാ നടനാണ് ഞാന്‍. തുടങ്ങിയിട്ടേയുള്ളൂ.. തെളിയിക്കാന്‍ ഇനിയും ഒരുപാടുണ്ട് എന്ന് നിവിന്‍ പറയുന്നു.

ബിസിനസിലേക്കില്ല

സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ തന്ന പെലരും ബിസിനസ് രംഗത്തേക്കും ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. എന്നാല്‍ അത്തരമൊരു നീക്കം തന്നില്‍ നിന്നും ഉണ്ടാവില്ല എന്ന് നിവിന്‍ പറഞ്ഞു. അഭിനയിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ ബിസിനസ് തുടങ്ങാനിരുന്നാല്‍ എല്ലാം പോവും. ഒന്നിനും പിന്നെ നിലനില്‍പുണ്ടാവില്ല എന്നാണ് നിവിന്‍ പറയുന്നത്.

വാരിവലിച്ച് സിനിമ ചെയ്യുമ്പോള്‍

രണ്ട് പടം ഹിറ്റാകുമ്പോള്‍ രണ്ട് കോടിയുടെ കാര്‍ വാങ്ങുന്നവരെ കണ്ടിട്ടുണ്ട്. പിന്നീട് ഈ കടം വീട്ടാന്‍ കിട്ടുന്ന പടങ്ങളെല്ലാം കയറി അഭിനയിക്കേണ്ടി വരും. അതോടെ നല്ല സിനിമകള്‍ കിട്ടാതെയാവും. ആ പരിപാടിയ്ക്കും നിവിന്‍ പോളിയില്ല.

തുടക്കത്തില്‍ കേട്ട പഴി

തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ ഒരു താരപദവി കൈ വന്നതിന് ശേഷമാണ് നിവിന്‍ പോളിയുടെ പേരില്‍ വിവാദങ്ങളും അരങ്ങേറിയത്. യുവതാരങ്ങളെ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല എന്നായിരുന്നു മുതിര്‍ന്ന താരങ്ങളുടെ പരാതി. അതില്‍ മുന്നിലാണ് നിവിന്‍. ഈ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ടു.

ലാലിനൊപ്പം അഭിനയിക്കാന്‍ തയ്യാറായില്ല

പ്രിയദര്‍ശന്റെ ഗീതാഞ്ജലി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ നിവിന്‍ പോളിയെ വിളിച്ചിരുന്നുവത്രെ. എന്നാല്‍ ലാലിനൊപ്പം അഭിനയിച്ചാല്‍ താന്‍ സെക്കന്റ് ഹീറോ ആയിപ്പോവും എന്ന് പറഞ്ഞ് നവിന്‍ പിന്മാറിയത്രെ. പ്രിയനും ലാലും വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല എന്നൊക്കെയാണ് അന്ന് പുറത്ത് വന്ന വാര്‍ത്തകള്‍. പിന്നീട് ഋതു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിഷാനാണ് നിവിന്‍ പോളിക്ക് വച്ച വേഷം ചെയ്തത്.

പ്രേമം വിവാദം

പ്രേമം എന്ന ചിത്രം നിവിന്‍ പോളിയുടെ താരമൂല്യം ഉയര്‍ത്തിയെങ്കിലും അതിനൊപ്പം ഒരുപാട് വിവാദങ്ങളും നടനെ പിന്തുടര്‍ന്ന് എത്തിയിരുന്നു. പ്രതിഫലം കൂട്ടി, നിവിന് അഹങ്കാരം കൂടി എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍. മോഹന്‍ലാലുമായി ആരാധകര്‍ നിവിനെ താരതമ്യം ചെയ്തതിനും പഴികേട്ടത് നിവിനാണ്.

നിവിന്‍ ശാപമാണെന്ന് നാന

ഏറ്റവുമൊടുവില്‍ നാന മാഗസിന്‍ നിവിന്‍ മലയാള സിനിമയുടെ ശാപമാണെന്ന് ഫേസ്ബുക്കില്‍ എഴുതിയതും വൈറലായി. ഹേ ജൂഡിന്റെ സെറ്റിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് നിവിന്‍ അപമര്യാദയായി പെരുമാറി, ഫോട്ടോ എടുക്കാന്‍ സമ്മതിച്ചില്ല എന്നൊക്കെയായിരുന്നു ഫേസ്ബുക്ക് കുറിപ്പില്‍ എഴുതിയിരുന്നത്. സംഭവത്തോട് ഇതുവരെ നിവിന്‍ പ്രതികരിച്ചിട്ടില്ല.

English summary
Nivin Pauly says he do not deserve the title of a Superstar

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam