»   » ലാലേട്ടന്‍ വിളിച്ചിട്ട് നിവിന്‍ ഫോണ്‍ എടുത്തില്ലേ?

ലാലേട്ടന്‍ വിളിച്ചിട്ട് നിവിന്‍ ഫോണ്‍ എടുത്തില്ലേ?

Posted By:
Subscribe to Filmibeat Malayalam

ലാലേട്ടനൊക്കെ ഫോണില്‍ വിളിച്ചാല്‍ എടുക്കാത്തവരുണ്ടോ. അതിപ്പോള്‍ യുവനടനാണെന്ന് കരുതി എടുക്കാതിരിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. ഏത് യുവ നടനെ കുറിച്ചാണെന്നല്ലേ. മോഹന്‍ലാല്‍ ഫോണില്‍ വിളിച്ചപ്പോള്‍ യുവനടന്‍ നിവിന്‍പോളി എടുത്തില്ല എന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞു കൊണ്ട് ഫേസ് ബുക്കിലൂടെ നിവിന്‍ രംഗത്ത് വന്നിരിക്കുകയാണ്.

മോഹന്‍ ലാല്‍ സാര്‍ വിളിച്ചിട്ട് ഞാന്‍ ഫോണ്‍ എടുത്തില്ല എന്ന വാര്‍ത്ത തറ്റാണ്. അദ്ദേഹത്തോട് എനിക്കെന്നും ആരാധനയും ബഹുമാനവും മാത്രമാണ്. ലാല്‍ സാറിനോട് മാത്രമല്ല, മറ്റൊരു നാടന്മാരോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വേദനിപ്പിക്കുന്നെന്നും നിവിന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാഞ്ജലി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു യുവനടനുവേണ്ടി മോഹന്‍ ലാല്‍ നിവിന്‍ പോളിയെ മൂന്ന് നാലു തവണ വിളിച്ചെന്നും നിവിന്‍ ഫോണെടുത്തില്ലെന്നുമായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍. മൂന്ന് നാല് തവണ മോഹന്‍ ലാല്‍ വിളിച്ചിട്ടും എടുക്കാതായപ്പോള്‍ ഇന്നസെന്റ് ശ്രമിച്ചു. അപ്പോള്‍ ഫോണെടുത്ത നിവിന്‍ ലാലേട്ടനഭിനയിക്കുന്നചിത്രത്തില്‍ തനിക്കെന്താണ് റോളെന്ന് തരക്കിയത്രെ.

പുട്ടും പീരയും പോലെ കളിക്കാന്‍ എന്നെ കിട്ടില്ലെന്നും, ഹീറോ അല്ലാതെ മറ്റൊരു വേഷവും ചെയ്യില്ലെന്നും പറഞ്ഞ് നിവിന്‍ ഒഴിഞ്ഞുമാറിയെന്നായിരുന്നു റിപ്പോര്‍ട്ട്. ആത്മഗതം കൊണ്ട് ഇന്നസെന്റ് ഒന്നൂടെ ചോദിച്ചപ്പോള്‍ എംഎ ക്ലാസിലിരിക്കുന്നവന്‍ പത്താം ക്ലാസിലിരിക്കണോ എന്നായിരുന്നത്രെ നിവിന്റെ പ്രതികരണം.

ലാലേട്ടന്‍ വിളിച്ചിട്ട് നിവിന്‍ ഫോണ്‍ എടുത്തില്ലേ?

മലര്‍വടി അര്‍ട് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് വരുന്നത്.

ലാലേട്ടന്‍ വിളിച്ചിട്ട് നിവിന്‍ ഫോണ്‍ എടുത്തില്ലേ?

ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍നിന്നും ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിങ്ങ് നേടി.

ലാലേട്ടന്‍ വിളിച്ചിട്ട് നിവിന്‍ ഫോണ്‍ എടുത്തില്ലേ?

ആദ്യ ചിത്രം സംവിധാനം ചെയ്ത വിനീത് തന്നെയാണ് നിവിന്റെ രാശി.

ലാലേട്ടന്‍ വിളിച്ചിട്ട് നിവിന്‍ ഫോണ്‍ എടുത്തില്ലേ?

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു

ലാലേട്ടന്‍ വിളിച്ചിട്ട് നിവിന്‍ ഫോണ്‍ എടുത്തില്ലേ?

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു

ലാലേട്ടന്‍ വിളിച്ചിട്ട് നിവിന്‍ ഫോണ്‍ എടുത്തില്ലേ?

തമിഴിലും മലയാളത്തിലുമായി ഇറങ്ങിയ നേരം, അരികില്‍ ഒരാള്‍ എന്നിവയാണ് ഒടുവില്‍ ഇറങ്ങിയ ചിത്രം

ലാലേട്ടന്‍ വിളിച്ചിട്ട് നിവിന്‍ ഫോണ്‍ എടുത്തില്ലേ?

ആദ്യ ചിത്രം റിലീസ് ചെയ്തതിന് ശേഷം പ്രണയിനിയെ വിവാഹം കഴിച്ചു

English summary
There is a news spreading about me not picking Mohan Lal sir's call, honestly such an incident has never occurred said Nivin Pauly

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam