»   » നിവിന്‍ പോളി-സിദ്ധാര്‍ത്ഥ് ശിവ ചിത്രത്തിന് പേരിട്ടു, 'സഖാവ്'!

നിവിന്‍ പോളി-സിദ്ധാര്‍ത്ഥ് ശിവ ചിത്രത്തിന് പേരിട്ടു, 'സഖാവ്'!

Posted By: Sanviya
Subscribe to Filmibeat Malayalam

ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളി തന്റെ അടുത്ത ചിത്രത്തിലേക്ക് കടന്നു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നിവിന്‍ പോളി അഭിനയിക്കുന്നത്. ഒരു യുവ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ നിവിന്‍ പോളി പ്രത്യക്ഷപ്പെടുന്നത്.

'സഖാവ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന് വേണ്ടി നിവിന്‍ പോളി താടിയും മുടിയും വളര്‍ത്തിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു വരികയാണ്. തുടര്‍ന്ന് വായിക്കൂ..

ജേക്കബിന്റെ സ്വര്‍ഗരാജ്യം

ജേക്കബിന്റെ സ്വര്‍ഗരാജ്യമാണ് നിവിന്‍ പോളിയുടേതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടി.

കമ്മ്യൂണിസ്റ്റുക്കാരന്‍

കമ്മ്യൂണിസ്റ്റ് അനുഭാവിയായ ഒരു ചെറുപ്പക്കാരന്റെ വേഷത്തിലാണ് നിവിന്‍ പോളി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

താടിയും മുടിയും വളര്‍ത്തി

പ്രേമത്തിന് ശേഷം വീണ്ടും നിവിന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. താടിയും മുടിയും വളര്‍ത്തിയ ലുക്കിലാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

പ്രേമം ഫെയിം അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് നിവിന്‍ പോളിയുടെ മറ്റൊരു ചിത്രം.

നിവിനിന്റെ ഫോട്ടോസിനായി

English summary
Nivin Pauly-Siddarth Shiva next film titiled.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam