»   » നിവിന്‍ പോളി നാടന്‍ ക്രിക്കറ്ററാകുന്ന 1983

നിവിന്‍ പോളി നാടന്‍ ക്രിക്കറ്ററാകുന്ന 1983

Posted By:
Subscribe to Filmibeat Malayalam
nivin
തട്ടത്തിന്‍ മറയത്ത് ഫെയിം യുവതാരം നിവിന്‍ പോളി ക്രിക്കറ്റ് കളിക്കുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലല്ല, ബിഗ് സ്‌ക്രീനില്‍ ക്രിക്കറ്റ് കളിക്കുന്ന കാര്യമാണ് പറയുന്നത്. ഫോട്ടോഗ്രാഫര്‍ ആബ്രിഡ് ഷൈന്‍ ആദ്യമായി സംവിധായകാകുന്ന 1983 എന്ന ചിത്രത്തിന് വേണ്ടിയാണ് നിവിന്‍ പോളി ക്രിക്കറ്റ് കളിക്കുന്നത്. ക്രിക്കറ്റ് ഭ്രാന്തനായ ഗ്രാമവാസിയുടെ വേഷമാണ് 1983 ല്‍ നിവിന്‍ പോളിക്ക്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരളത്തിന്റെ താരമാണ് നിവിന്‍ പോളി. ലീഗില്‍ കേരളത്തിന് വേണ്ടി കളിച്ച സൈജു കുറുപ്പും രാജീവ് പിള്ളയും 1983 ല്‍ നിവിനൊപ്പം പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഡാ തടിയായിലെ കലക്കന്‍ വില്ലന്‍ വേഷത്തിന് ശേഷമാണ് ലുങ്കിയും മടക്കിക്കുത്തി കുപ്പായവുമിട്ട് നിവിന്‍ പോളി ക്രിക്കറ്റ് കളിക്കാരനായെത്തുന്നത്.

ഗ്രാമത്തിലെ ക്രിക്കറ്റിന് മറ്റൊരു മുഖമാണ്. പ്രൊഫഷണല്‍ താരങ്ങളുടെ പോലെയല്ല, ഗ്രാമങ്ങളില്‍ വമ്പനടിക്കാരായ ഒരോ അവതാരങ്ങളാണ് അതാത് നാട്ടിലെ ഹീറോകള്‍ - നിവിന്‍ പോളി തന്റെ കഥാപാത്രത്തെക്കുറിച്ച് പറയുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ താരമായ സുമേഷ് എന്ന ഗെയ്ല്‍ കുട്ടപ്പന്‍ കോഴിക്കോട്ട് ലോക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലൂടെ താരമായി സിനിമയിലെത്തിയതാണ് എന്നുകൂടി ഇതിനോട് കൂട്ടിവായിക്കാം.

യഥാര്‍ത്ഥ ജീവിതത്തിലും വലിയ ക്രിക്കറ്റ് ആരാധകനാണ് നിവിന്‍ പോളി. കൂട്ടുകാരായ രാജിവ് പിള്ളയ്ക്കും സൈജു കുറുപ്പിനുമൊപ്പം ക്രിക്കറ്റ് കളിക്കാരനായി അഭിനയിക്കുന്നത് പ്രത്യേക അനുഭവമായിരിക്കുമെന്ന് നിവിന്‍ കരുതുന്നു. 1983 നൊപ്പം നിവിന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് സുനില്‍ ഇബ്രാഹിമിന്റെ അരികില്‍ ഒരാള്‍ എന്ന ചിത്രത്തിലാണ്.

English summary
Young Malayalam hero Nivin Pauly to play lead role in cricket based movie 1983.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam