»   » കേട്ടത് സത്യമോ, നിവിന്‍ പോളിയുടെ അടുത്ത ചിത്രം അറ്റ്‌ലിയ്‌ക്കൊപ്പം?

കേട്ടത് സത്യമോ, നിവിന്‍ പോളിയുടെ അടുത്ത ചിത്രം അറ്റ്‌ലിയ്‌ക്കൊപ്പം?

Written By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിലൂടെ തമിഴകത്തും നിവിന്‍ പോളിയ്ക്ക് വലിയൊരു ആരാധകകൂട്ടമുണ്ട്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ രാജറാണി, തെറി എന്നീ ചിത്രങ്ങളിലൂടെ തന്നെ തന്റെ സംവിധാന മികവ് തെളിയിച്ച അറ്റ്‌ലി കുമാറിന്റെ അടുത്ത ചിത്രത്തിലെ നായകന്‍ നിവിന്‍ പോളി ആയിരിക്കും.

ഒരു പ്രശസ്ത തമിഴ് സിനിമാ മാധ്യമമാണ് വാര്‍ത്ത പുറത്ത് വിട്ടത്. തമിഴ്‌നാട്ടിലുള്ള നിവിന്റെ ആരാധകരെ കണക്കിലെടുത്താണത്രെ അറ്റ്‌ലി നിവിനെ നായകനാക്കി അടുത്ത ചിത്രം ചെയ്യുന്നത്. മാത്രമല്ല അറ്റ്‌ലിയും നിവിന്റെ ഒരു ആരാധകനാണ്.

nivin-pauly-atlee

കീര്‍ത്തി സുരേഷോ, മഞ്ജിമ മോഹനോ ചിത്രത്തില്‍ നായികമാരായി എത്തും എന്നാണ് കേള്‍ക്കുന്നത്. പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. സിനിമ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്. ഇതുവരെ ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. നിവിന്‍ പോളിയോ അറ്റ്‌ലിയോ വാര്‍ത്തയോട് പ്രതികരിച്ചിട്ടുമില്ല.

നിലവില്‍ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിന്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. തമിഴില്‍ ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രവുമുണ്ട്. അത് കഴിഞ്ഞാല്‍ പ്രേമത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫിന്റെ ചിത്രത്തിലാണ് നിവിന്‍ അഭിനയിക്കുക.

English summary
Nivin Pauly, the crowd puller of Mollywood, is all set to team up with the Theri director Atlee. According to a popular Tamil cine portal, the actor will play the lead role in Atlee's next.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam