twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശരിക്കും 'ആക്ഷന്‍ ഹീറോ'യായി നിവിന്‍ പോളി എത്തുന്നു!!! മാസ് സംവിധായകനൊപ്പം പോലീസ് വേഷം?

    ആക്ഷന്‍ ഹീറോ ഇമേജില്‍ പോലീസ് ഓഫീസറായി നിവിന്‍ പോളി എത്തുന്നു.

    By Karthi
    |

    മലയാളത്തിന്റെ യൂത്ത് സ്റ്റാര്‍ നിവിന്‍ പോളി ആദ്യമായി പോലീസ് വേഷത്തിലെത്തിയ ചിത്രമായിരുന്നു എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു. പേരില്‍ ആക്ഷന്‍ ഹീറോ ഉണ്ടായിരുന്നെങ്കിലും ചിത്രം ഏറെ റിയലിറ്റിക് ആയ ഒരു പോലീസ് സ്‌റ്റോറിയായിരുന്നു. എന്നാല്‍ പേരില്‍ മാത്രമല്ലാതെ യഥാര്‍ത്ഥ ആക്ഷന്‍ ഹീറോ ഇമേജില്‍ മലയാളത്തില്‍ എത്തുകയാണ് നിവിന്‍ പോളി, അതും പോലീസ് വേഷത്തില്‍. ഉടന്‍ തിയറ്ററുകളിലെത്തുന്ന നിവിന്‍ പോളിയുടെ തമിഴ് ചിത്രം റിച്ചിയും ഒരു ആക്ഷന്‍ ചിത്രമാണ്.

    Nivin Pauly

    മലയാളത്തിലേക്ക് നിവിന്‍ പോളിയുടെ ആക്ഷന്‍ പോലീസ് കഥാപാത്രത്തെ എത്തിക്കുന്നത് പുലിമുരുകന്റെ സംവിധായകന്‍ വൈശാഖ് ആണ്. വൈശാഖ് ആദ്യമായി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണയാണ്. വൈശാഖ മൂവീസിന്റെ ബാനറില്‍ വൈഖ് രാജനാണ് ചിത്രം നിര്‍മിക്കുന്നത്. മാസ് ചിത്രങ്ങളുടെ സംവിധായകനായ വൈശാഖിനൊപ്പം ചേരുമ്പോള്‍ ഒരു മാസ് ചിത്രം തന്നെയാണ് നിവിന്‍ പോളി പ്രതീക്ഷിക്കുന്നതും.

    Nivin Pauly

    പുലമുരുകന് ശേഷം മമ്മൂട്ടി നായകനാക്കി രാജ2 സംവിധാനം ചെയ്യുമെന്നായിരുന്നു വൈശാഖ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. വൈശാഖ് മമ്മൂട്ടി ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമായിരുന്നു ചിത്രം. എന്നാല്‍ ഈ ചിത്രം മാറ്റി വച്ചിട്ടാണ് നിവിന്‍ പോളി ചിത്രവുമായി മുന്നോട്ട് പോകാന്‍ വൈശാഖ് തീരുമാനിച്ചിരിക്കുന്നത്. പുലിമുരുകന് നിരവധി ചിത്രങ്ങളായിരുന്നു വൈശാഖ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അക്കൂട്ടത്തില്‍ നിവിന്‍ പോളി ചിത്രം ഉണ്ടായിരുന്നില്ല. മോഹന്‍ലാല്‍ ചിത്രം, ജയറാം, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളും വൈശാഖ് പ്രഖ്യാപിച്ചിരുന്നു.

    English summary
    Vysakh, after the record breaking success of Pulimurugan, will be next teaming up with Nivin Pauly. This upcoming will be a mass entertainer in which Nivin Pauly will be seen as a police officer. Pulimurugan scribe Udhayakrishna is scripting this Nivin Pauly starrer and Vaishaka Rajan will be producing this movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X