»   » നിവിന്‍ പോളി കമ്മ്യുണിസ്റ്റാവുന്നു; മുഷ്ടി ഉയര്‍ത്തി നില്‍ക്കുന്ന പോസ്റ്റര്‍ കാണൂ..

നിവിന്‍ പോളി കമ്മ്യുണിസ്റ്റാവുന്നു; മുഷ്ടി ഉയര്‍ത്തി നില്‍ക്കുന്ന പോസ്റ്റര്‍ കാണൂ..

By: Pratheeksha
Subscribe to Filmibeat Malayalam

വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് നിവിന്‍ പോളി. ഏത് റോളായാലും പരമാവധി ഭംഗിയായി അവതരിപ്പിക്കാന്‍ നിവിന്‍ ശ്രമിക്കാറുണ്ട്.

കലാലയ ജീവിതവും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും പ്രമേയമാവുന്ന നിവിന്‍ പോളി ചിത്രമാണ് സഖാവ്. സിദ്ധാര്‍ത്ഥ് ശിവ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഫസ്റ്റ് ലുക്കില്‍

ചായം അടര്‍ന്ന ചുവരിന്റെ മുന്നില്‍ മുഷ്ടി ഉയര്‍ത്തി നില്‍ക്കുന്ന നായകനായാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കില്‍ നിവിന്‍ പോളി

ചിത്രത്തിലെ നായികമാര്‍

അപര്‍ണ്ണ ഗോപിനാഥും ഐശ്വര്യ രാജേഷുമാണ് ചിത്രത്തില്‍ നിവിന്റെ നായികമാരായെത്തുന്നത്. നീതി എന്ന ജെഎന്‍ യു വിദ്യാര്‍ത്ഥിനിയുടെ വേഷമാണ് അപര്‍ണ്ണ ഗോപിനാഥിന്.

കൃഷ്ണകുമാറായി നിവിന്‍ പോളി

സഖാവില്‍ കൃഷണകുമാര്‍ എന്ന കഥാപാത്രമായാണ് നിവിന്‍ പോളിയെത്തുന്നത്.

മറ്റു താരങ്ങള്‍

നിവിന്‍ പോളിയെ കൂടാതെ ശ്രീനിവാസന്‍ ,മണിയന്‍ പിള്ള രാജു, ജോജു,ഗായത്രി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ജോര്‍ജ്ജ് വില്യംസാണ് ഛായാഗ്രാഹകന്‍. തൃശൂരിലും കൊച്ചിയിലും കോട്ടയത്തുമായാണ് ചിത്രത്തിന്റെ ചിത്രീകരണം. അടുത്ത വര്‍ഷം മാര്‍ച്ചില്‍ സഖാവ് തിയറ്ററുകളിലെത്തും

English summary
nivin paulys sakhavu first look poster out. for the first time nivin he coming with a man who believes communist ideologies
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam