»   » നിവിന്‍ പോളി യുട്യൂബിലെ മിന്നും താരം

നിവിന്‍ പോളി യുട്യൂബിലെ മിന്നും താരം

Posted By:
Subscribe to Filmibeat Malayalam

മുമ്പ് ചലച്ചിത്രഗാനങ്ങളെ ജനകീയമാക്കുന്ന പ്രധാന മാധ്യമമായിരുന്നു റേഡിയോ, ഇന്നും എഫ്എം റേഡിയോകള്‍ ഈ കാര്യം കൃത്യമായി ചെയ്യുന്നുണ്ടെങ്കിലും. പാട്ടിനൊപ്പം പാട്ടുസീന്‍കൂടി ജനകീയമാക്കുന്നകാര്യത്തില്‍ യൂട്യൂബിനുള്ള പങ്ക് ചെറുതല്ല. പടം റിലീസാകും മുമ്പേ ഗാനരംഗങ്ങള്‍ യുട്യൂബിലെത്തുകയാണ്. ചില പാട്ടുകള്‍ക്ക് വമ്പന്‍ പ്രതികരണമാണ് ഇത്തരത്തില്‍ ലഭിയ്ക്കുന്നത്. അടുത്തിടെയിറങ്ങിയ പല മലയാളചിത്രങ്ങളിലെയും ഗാനങ്ങള്‍ ഇത്തരത്തില്‍ സിനിമികളേക്കാള്‍ പ്രശസ്തമായിട്ടുണ്ട്.

മലയാളഗാനങ്ങളുടെ യുട്യൂബ് കണക്കുകളെടുത്താല്‍ അതില്‍ ഇപ്പോള്‍ ഏറ്റവും സ്‌കോര്‍ ചെയ്ത് നില്‍ക്കുന്ന താരം നിവിന്‍ പോളിയാണ്. നിവന്‍ പോളിയുടെ പാട്ടുകളെല്ലാം യുട്യൂബില്‍ മെഗാഹിറ്റുകളായിയ മാറിയിരിക്കുകയാണ്. ഒരു വര്‍ഷക്കാലത്തിനുള്ളില്‍ നിവിന്‍ അഭിനയിച്ച നാല് പാട്ടുകളാണ് വമ്പന്‍ ഹിറ്റിലെത്തിയിരിക്കുന്നത്.

Nivin Pauly

നിവിന്‍ നായകനായുള്ള നാലു പാട്ടുകള്‍ പത്തുലക്ഷത്തിലേറെപ്പേര്‍ യുട്യൂബില്‍ കണ്ടുകഴിഞ്ഞു. ഇവയെല്ലാം ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും നിരന്തരം പങ്കുവെയ്ക്കപ്പെടുന്നുമുണ്ട്.

2012 ഏപ്രില്‍ മാസത്തില്‍ പുറത്തിറങ്ങിയ 'യുവ'് എന്ന ആല്‍ബത്തിലെ ഗാനമാണ് നിവിന്റെ പാട്ടുകളില്‍ ഏറ്റവും ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ആല്‍ബത്തില്‍ നസ്രിയ നസ്രീന്‍ ആയിരുന്നു നിവിന്റെ ജോഡി. 'നെഞ്ചോട് ചേര്‍ത്തു പാട്ടൊന്ന്......' എന്ന് തുടങ്ങുന്ന ഗാനം വളരെ പെട്ടെന്നാണ് യുട്യൂബില്‍ ഹിറ്റായത്. ഇതുവരെ 24ലക്ഷത്തോളം പേരാണ് സച്ചിന്‍,ശ്രീജിത്ത് എന്നിവര്‍ സംഗീതം നല്‍കി, ആലാപ് രാജു പാടിയ ഈ ഗാനം യുട്യൂബില്‍ കണ്ടത്.

പിന്നീട് സൂപ്പര്‍ഹിറ്റായത് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ 'മുത്തുച്ചിപ്പിപോലൊരു....'എന്ന ഗാനവും 'അനുരാഗത്തിന്‍ വേളയില്‍' എന്ന ഗാനവുമാണ്. 'മുത്തുച്ചിപ്പിപോലൊരു.....' എന്ന ഗാനവും കാല്‍ലക്ഷത്തോളം പേര്‍ യുട്യൂബില്‍ കണ്ടുകഴിഞ്ഞു.

ഏറ്റവും ഒടുവില്‍ തരംഗമായത് നേരം എന്ന ചിത്രത്തിലെ ഗാനങ്ങളാണ്. 'പിസ്ത സുമ കിറ സൊമാരിയ' എന്ന ഗാനവും 'വാതില്‍ മെല്ലെ...' എന്ന ഗാനവും ഹിറ്റായിക്കഴിഞ്ഞു. കിന്നാരം എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ പാടിയ പിസ്ത ഗാനം ഒരുലക്ഷത്തിലേരെപ്പേരാണ് യുട്യൂബില്‍ കണ്ടത്. 'വാതില്‍ മെല്ലെ' എന്ന ഗാനമാകട്ടെ ഇതുവരെ പത്തുലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു.

എന്തായാലും പ്രണയചിത്രങ്ങളിലൂടെയും മനോഹരമായ ഗാനരംഗങ്ങളിലൂടെയും നിവിന്‍ യുവാക്കളുടെ ഹരമായിമാറിക്കഴിഞ്ഞുവെന്നകാര്യത്തില്‍ സംശയമില്ല.

English summary
Actor Nivin Pauly's 4 songs got over 1 million hits in one year on youtube.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam