»   » നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി സിനിമയാവുമ്പോള്‍ ഇക്കാര്യങ്ങള്‍ പറയാതെ പറയും!

നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി സിനിമയാവുമ്പോള്‍ ഇക്കാര്യങ്ങള്‍ പറയാതെ പറയും!

Posted By: Teresa John
Subscribe to Filmibeat Malayalam

കള്ളനായിരുന്നെങ്കിലും കായംകുളം കൊച്ചുണ്ണി പലര്‍ക്കും സഹായകനായിരുന്നു. മുമ്പ് നടന്‍ സത്യന്‍ കായംകുളം കൊച്ചുണ്ണിയായി സിനിമയില്‍ അഭിനയിച്ചിരുന്നു. ശേഷം ടെലിവിഷന്‍ പരമ്പരയായിട്ടും കൊച്ചുണ്ണിയുടെ കഥ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. ഇപ്പോള്‍ നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ പറയാന്‍ പോവുകയാണ്.

പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ കാളിദാസ് ജയറാമിന്റെ പൂമരത്തിന് സംഭവിച്ചത് ഇതായിരുന്നു!

പാവപ്പെട്ടവരുടെ പക്ഷം നിന്ന് പണക്കാര്‍ക്കെതിരെ പൊരുതിയ കൊച്ചുണ്ണി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായിരുന്നു. ശേഷം വെള്ളിത്തിരയില്‍ കൊച്ചുണ്ണി വീണ്ടുമെത്തുന്നത് പണ്ട് നിലനിന്നിരുന്ന ചില കാര്യങ്ങള്‍ ചൂണ്ടി കാണിച്ചു കൊണ്ടാണ്. നന്മയുടെ മറ്റൊരു പര്യായമായിട്ടാണ് കൊച്ചുണ്ണിയെ അവതരിപ്പിക്കുന്നത്.

കായംകൊച്ചുണ്ണി

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ട്‌കെട്ടില്‍ തയ്യാറാക്കുന്ന ആദ്യത്തെ സിനിമയാണ് കായംകുളം കൊച്ചുണ്ണി. ഇതിഹാസ കഥാപാത്രത്തിന് വേണ്ടി രൂപത്തില്‍ വലിയ മാറ്റം വരുത്തിയാണ് നിവിന്‍ പോളി ചിത്രത്തില്‍ അഭിനയിക്കുന്നത്.

സത്യന്റെ സിനിമ

1966 ല്‍ സത്യന്‍ നായകനായി കായംകുളം കൊച്ചുണ്ണിയുടെ ജീവിതം മിനിസ്‌ക്രീനില്‍ എത്തിയിരുന്നു. അതിന് ശേഷം ടെലിവിഷന്‍ പരമ്പരയായിട്ടും കൊച്ചുണ്ണി പ്രേക്ഷകരുടെ മുമ്പിലെത്തിയിരുന്നു.

സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍

ഇതിഹാസ കഥാപാത്രത്തിന് വേണ്ടിയുള്ള അണിയറ പ്രവര്‍ത്തകരുടെ തയ്യാറെടുപ്പുകള്‍ നാളുകള്‍ക്ക് മുമ്പ് തന്നെ തുടങ്ങിയിരുന്നു. അതിനായി ഒരുപാട് പഠനങ്ങള്‍ നടത്തിയിട്ടാണ് ബോബി സഞ്ജയ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്.

ജാതി വ്യവസ്ഥയ്‌ക്കെതിരെ

കൊച്ചുണ്ണിയുടെ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥക്കെതിരെയാണ് അദ്ദേഹം നടത്തിയ പോരാട്ടങ്ങളുടെ കഥയാണ് ചിത്രത്തിലുടെ പറയാന്‍ ഉദ്ദേശിക്കുന്നത്.

അമല പോള്‍ നായികയായി വരുന്നു

ചിത്രത്തില്‍ അമല പോളാണ് നായികയായി അഭിനയിക്കുന്നത്. കൊച്ചുണ്ണിയുടെ ലൈഫില്‍ വലിയ പ്രധാന്യമുള്ള സ്ത്രീ കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കാനൊരുങ്ങുന്നത്.

സുഹ്‌റയായി പ്രിയങ്കയും


ചിത്രത്തില്‍ സുഹ്‌റ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നടി പ്രിയങ്കയും അഭിനയിക്കുന്നുണ്ട്. തൊണ്ണൂറുകളില്‍ നില നിന്നിരുന്ന ദാരിദ്ര്യവും ജാതി വ്യവസ്ഥകളെ കുറിച്ചും വലിയൊരു പഠനം തന്നെ നടത്തിയിരിക്കുകയാണ്.

വിഷ്വല്‍ എഫ്ക്ട്

ചിത്രത്തില്‍ വിഷ്വല്‍ എഫ്ക്ടിന് വലിയ പ്രാധന്യമാണ് കൊടുത്തിരിക്കുന്നത്. അതിനൊപ്പം ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള കൊറിയോഗ്രാഫേഴ്‌സാണ് വരുന്നതെന്നാണ് പറയുന്നത്.

അടുത്ത വര്‍ഷം തിയറ്ററുകളിലേക്ക്

സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ അടുത്ത വര്‍ഷം തിയറ്ററുകളിലേക്ക് പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറയില്‍ നിന്നുള്ള വിവരങ്ങള്‍. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Nivin's Kayamkulam Kochunni will showcase his battles against caste system

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam