Just In
- 1 hr ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 1 hr ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 1 hr ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 1 hr ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- News
ജോ ബൈഡന്റെ സ്ഥാനാരോഹണം ബുധനാഴ്ച; ചടങ്ങുകൾ എപ്പോൾ , എങ്ങനെ? കൂടുതൽ അറിയാം
- Finance
എസ്ബിഐയ്ക്ക് പുറമേ ഈ രണ്ട് ബാങ്കുകളും, ഈ ബാങ്കുകള്‍ വീണാല്‍ സമ്പദ് ഘടന തരിപ്പണമാകും!!
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇമേജ് ബ്രേക്കിനൊരുങ്ങി നിവിന്‍ പോളി
അല്പം ഗൗരവമേറിയ കഥാപാത്രമായിട്ടാണ് നിവന്‍ പോളി മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ അരങ്ങേറ്റം നടത്തിയത്. പക്ഷേ പിന്നീട് വന്ന ഡാ തടിയാ ഒഴിച്ചുള്ള ചിത്രങ്ങളിലെല്ലാം ഒരു ചോക്ലേറ്റ് കാമുകന് ഇമേജാണ് നിവിനുണ്ടായിരുന്നത്. തട്ടത്തിന് മറയത്ത് എന്ന ചിത്രത്തിലൂടെയാണ് പക്കാ കാമുകന് വേഷങ്ങള്‍ക്ക് ഏറ്റവും അനുയോജ്യനാണ് നിവിന്‍ എന്നൊരു വിലയിരുത്തല്‍ ഉണ്ടായത്. ഇത് ഏതൊരു താരവും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയുടെ തുടക്കമാണ്. അതുകൊണ്ടുതന്നെയാകും ഇനി കഥാപാത്രങ്ങളില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് നിവിന്‍ തോന്നിയത്.
അല്‍ത്താഫ് സലിമിന്റെ പുതിയ ചിത്രത്തില്‍ നിവന്‍ വീണ്ടും സീരിയസ് കഥാപാത്രമാവുകയാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഒരു ഹാസ്യ കുടുംബചിത്രമാണെന്നും കുറച്ച് കഥാപാത്രങ്ങളെ കേന്ദ്രമാക്കി കഥ പറയുന്ന രീതിയിലാണ് ഇതില്‍ അവലംബിക്കുന്നതെന്നും അല്‍ത്താഫ് പറയുന്നു. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.
എന്തായാലും ചിത്രത്തില്‍ നിവന്‍ ചെയ്യുന്ന കഥാരപാത്രം ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ഇമേജ് ബ്രേക്ക് ചെയ്യാന്‍ പോന്നതാണെന്ന് അല്‍ത്താഫ് പറയുന്നു. ഈ ചിത്രം സംബന്ധിച്ച് മറ്റു ചില വാര്‍ത്തകളും വരുന്നുണ്ട്. ചിത്രത്തിലേയ്ക്ക് നിവിന്‍ കരാര്‍ ഒപ്പുവച്ചിട്ടില്ലെന്നും തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞ് ഇഷ്ടമായെങ്കില്‍ മാത്രമേ താരം കരാറില്‍ ഒപ്പുവെയ്ക്കുകയുള്ളുവെന്നുമാണ് കേള്‍ക്കുന്നത്.