»   » നിയാസ് ബക്കര്‍ 'മഞ്ഞ' നായകന്‍

നിയാസ് ബക്കര്‍ 'മഞ്ഞ' നായകന്‍

Posted By:
Subscribe to Filmibeat Malayalam
niyas backer
വില്ലനായവന്‍ എന്നും വില്ലന്‍, കോമഡി ചെയ്തവന്‍ എന്നും കോമാളി എന്ന ചിന്തയൊക്കെ സിനിമാ മേഖലിയില്‍ നിന്ന് എന്നേ പടികടന്നു. വില്ലന്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യമൊക്കെ മലയാളിക്ക്  ഒര്‍മ വരുന്ന പേരുകള്‍ ഭീമന്‍ രഘു, ബാബു രാജ് എന്നൊക്കെയായിരുന്നു. ഇപ്പോള്‍ ഇവരുടെ പേര് കേള്‍ക്കുമ്പോള്‍ മലയാളികള്‍ ആദ്യമൊന്ന് പൊട്ടിച്ചിരിക്കും.

അതുപോലെ തന്നെ ഹാസ്യം കൈകാര്യം ചെയ്ത് നായക നിരയിലെത്തിയവരും ഒത്തിരിയാണ്. സുരാജ് വെഞ്ഞാറമൂട്, സലീം കുമാര്‍, ഹരിശ്രീ അശോകന്‍... ഇതൊന്നും കൂടാതെ കോമഡിക്കാരെ വച്ച് മാത്രം സിനിമ ഒരുക്കിയവരുമുണ്ട്. ഇപ്പോള്‍ ആ നിരയിലേക്ക് വരുന്നത് നിയാസ് ബക്കറാണ്.

ഇഷ്ടം, ഗ്രാമഫോണ്‍, ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങളില്‍ ഹാസ്യ വേഷം ചെയ്ത് ശ്രദ്ധേയനായ നിയാസ് നായകനാകുന്ന ചിത്രത്തിന് 'മഞ്ഞ' എന്നാണ് പേരിട്ടിരിക്കുന്നത്. ബിജോയി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ഗ്രാമീണനെയാണ് നിയാസ് അവതരിപ്പിക്കുന്നത്.

ബിജോയി തന്നെയാണ് ചിത്രത്തിന് തിരക്കഥയും രചിക്കുന്നത്. നിയാസിനെ കൂടാതെ ഷമ്മി തിലകന്‍, അശോകന്‍, രമേശ് പിഷാരടി തുടങ്ങിയവരും അഭിനയിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കി തന്നെയാണ് ചിത്രമൊരുക്കുന്നത്.

English summary
Comedy Actor Niyas Backer Turn To Lead Role In Manja.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam