»   »  വിനീത് ശ്രീനിവാസന്‍ കണ്ടോ... സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന സിനിമമോഹി

വിനീത് ശ്രീനിവാസന്‍ കണ്ടോ... സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന സിനിമമോഹി

Written By:
Subscribe to Filmibeat Malayalam

സിനിമമോഹം ഇല്ലാത്ത ചെറുപ്പക്കാരുണ്ടോ.. ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന പല യുവ സംവിധാകരും ഹ്രസ്വ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ശേഷമാണ് ഫീച്ചര്‍ സിനിമകളുടെ വലിയ ലോകത്ത് എത്തിയത്. അത്തരമൊരു വലിയ സിനിമയെ സ്വപ്‌നം കാണുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ സിനിമമോഹി എന്ന ചിത്രം ശ്രദ്ധേയമാകുന്നു.

സിനിമയെ ഭ്രാന്തമായി സ്‌നേഹിയ്ക്കുന്ന, പ്രണയിക്കുന്ന അഭിമന്യു എന്ന ചെറുപ്പക്കാരന്റെ കഥയാണ് സിനിമമോഹി എന്ന ഹ്രസ്വ ചിത്രം. തകര്‍ന്ന് പോയിട്ടും തളരാതെ മുന്നോട്ട് കുതിയ്ക്കുന്ന യുവത്വത്തിന്റെ ആവേശമാണ് സിനിമമോഹി എന്ന് പറയാം.

short-film

സിനിമ എന്ന ലക്ഷ്യത്തിലെത്താന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് മാത്രമല്ല, ജീവിതത്തില്‍ ജ്വലിയ്ക്കുന്ന ഒരു ആഗ്രഹമുള്ള ഏതൊരു ചെറുപ്പക്കാരനും പ്രചോദനം നല്‍കുന്നതാണ് സിനിമമോഹി. എല്ലാ കഥയ്ക്കും ഒരു അവസാനമുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എല്ലാ അവസാനത്തിനും ഒരു തുടക്കമുണ്ട് എന്ന് പറഞ്ഞവസാനിക്കുന്നിടത്താണ് ചെറുപ്പത്തിന്റെ ആവേശവും സിനിമയുടെ വിജയവും കാണുന്നത്.

എട്ടുകാലി എന്ന ഹ്രസ്വചിത്രമൊരുക്കിയ പ്രിന്‍സ് ജോയ് യാണ് സിനിമമോഹിയുടെയും സംവിധായകന്‍. ധീരജ് ഡെന്നി, എബി എബ്രഹാം, പ്രിന്‍സ് ബി സത്യ, മുഹമ്മദ് അനാസ്, ശ്രുതി ശിവന്‍ തുടങ്ങിയവര്‍ക്കൊപ്പം ഐഡിയ സാറ്റാര്‍സിംഗറിലൂടെ ശ്രദ്ധേയനായ ശ്രീനാഥും ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്തുന്നു. ഫോട്ടോകളിലൂടെയും ഫോണിലൂടെയും വിനീത് ശ്രീനിവാസനും ചിത്രത്തില്‍ അഭിനയിച്ചൊരു ഫീല്‍ കൊണ്ടു വരാന്‍ സംവിധായകന് സാധിച്ചു.

27 മിനിട്ട് 56 സെക്കന്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഛായാഗ്രാഹണവുമാണ് മറ്റൊരു പ്ലസ് പോയിന്റ്. യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും ശ്രദ്ധേയമാകുന്ന സിനിമാ മോഹിയെ കാണൂ.. നിങ്ങളൊരു സിനിമാമോഹിയാണെങ്കില്‍ തീര്‍ച്ചയായും ഈ സിനിമയെ നിങ്ങളുമായി ബന്ധിപ്പിയ്ക്കാന്‍ കഴിയും.

English summary
Njan Cinemamohi getting good responds
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam