»   » മണ്‍സൂണ്‍ മാംഗോസുമായി ഫഹദ് എത്തുന്നു

മണ്‍സൂണ്‍ മാംഗോസുമായി ഫഹദ് എത്തുന്നു

Posted By:
Subscribe to Filmibeat Malayalam

ഫഹദ് ഫാസില്‍ നായകനായ മണ്‍സൂണ്‍ മാംഗോസ് ഉടന്‍ പ്രദര്‍ശനത്തിനെത്തും. ഞാന്‍ ഡി പി പള്ളിക്കല്‍ എന്ന് പേരിട്ട ചിത്രത്തിന്റെ പേര് മാറ്റിയാണ് ചിത്രത്തിന് പുതിയ പേരിട്ടത്.

അബി വര്‍ഗീസാണ് ഈ സിനിമയുടെ സംവിധായകന്‍. അമേരിക്കന്‍ പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് ഇതിന്റെ കഥ . അബി വര്‍ഗീസാണ് സംവിധായകന്‍.

-fahad-fazil.jp

ഐശ്വര്യ മേനോനാണ് നായിക. മോഡലിംഗ് രംഗത്ത് ശ്രദ്ധേയയായിട്ടുള്ള ഐശ്വര്യയുടെ മലയാളത്തിലെ ആദ്യ ചിത്രമാണ് മണ്‍സൂണ്‍ മാംഗോസ്.

നന്ദു, അംബിക, വിനയ് ഫോര്‍ട്ട്, സഞ്ജു ശിവറാം തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍ . അബി വര്‍ഗീസ്, നവീന്‍ ഭാസ്‌കര്‍, മാറ്റ് ഗ്രബ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ഹാസ്യത്തിന് പ്രധാന്യംനല്‍കിയാണ് ചിത്രമൊരുക്കിയത്.

English summary
Fahad Fazil's upcoming movie which was reportedly titled 'Njan D P Pallikkal' is changed to 'Monsoon Mangoes'. The shooting of the film is complete.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam