twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒടിയനെ തകര്‍ക്കാനാണോ ഫഹദിന്റെ വരവ്? ബോക്‌സോഫീസ് സ്വന്തമാക്കാന്‍ ജയസൂര്യയും ടൊവിനോയും ഒപ്പമുണ്ട്!!

    |

    മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ബിഗ് ബജറ്റ് ചിത്രമായ ഒടിയന്‍ തിയറ്ററുകള്‍ കൈയടക്കി പ്രദര്‍ശനം തുടരുകയായിരുന്നു. ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനമായിരുന്നു സിനിമ കാഴ്ച വെച്ചിരുന്നത്. എന്നാല്‍ ക്രിസ്തുമസിന് മുന്നോടിയായി മൂന്ന് മലയാള സിനിമകളാണ് കഴിഞ്ഞ ദിവസം റിലീസിനെത്തിയിരിക്കുന്നത്. ഫഹദ് ഫാസില്‍, ജയസൂര്യ, ടൊവിനോ തോമസ് എന്നിങ്ങനെ മലയാളത്തിലെ മുന്‍നിര നായകന്മാരുടെ സിനിമകളായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്.

    ഇത്തവണ ക്രിസ്തുമസിനെത്തിയ എല്ലാ സിനിമകളും തന്നെ കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചാണ് എത്തിയത്. ആദ്യദിനം മൂന്ന് സിനിമകള്‍ക്കും മോശമില്ലാത്ത അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ഇതോടെ ചിത്രങ്ങളുടെ ബോക്‌സോഫീസ് കളക്ഷന്‍ എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. കേരള ബോക്‌സോഫീസിലും മറ്റ് സെന്ററുകളിലെയും കൃത്യം കണക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുന്നതേയുള്ളു. അതിന് മുന്‍പ് വന്ന കണക്കുകള്‍ ഇപ്രകാരമാണ്.

     ഞാന്‍ പ്രകാശന്‍

    ഞാന്‍ പ്രകാശന്‍

    ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട്, ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലെത്തിയ ഞാന്‍ പ്രകാശന്‍ ആദ്യദിനം ഗംഭീര പ്രതികരണമാണ് സ്വന്തമാക്കിയത്. ചിത്രത്തെ തികച്ചുമൊരു കോമഡി എന്റര്‍ടെയിന്‍മെന്റ് എന്ന് വിശേഷിപ്പിക്കാം. കേരള ബോക്‌സോഫീസിലെ കണക്ക് വിവരങ്ങള്‍ വന്നിട്ടില്ലെങ്കിലും തിരുവനന്തപുരം ഏരീയപ്ലെക്‌സില്‍ ആദ്യദിനം മികവുറ്റ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. 18 ഷോ യില്‍ നിന്നും 6.42 ലക്ഷത്തോളമാണ് സിനിമ സ്വന്തമാക്കിയത്. ഇന്നലെ റിലീസിനെത്തിയ സിനിമകളിൽ ഏറ്റവും നല്ല കളക്ഷന്‍ സ്വന്തമാക്കിയതും ഞാന്‍ പ്രകാശനാണ്. ശ്രീനിവാസന്റെ തിരക്കഥയുമായിരുന്നു സിനിമയെ വിജയത്തിലേക്ക് എത്തിച്ചത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ഞാന്‍ പ്രകാശന്‍ നിര്‍മ്മിക്കുന്നത്.

     പ്രേതം 2

    പ്രേതം 2

    ജയസൂര്യയുടെ പ്രേതം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി നിര്‍മ്മിച്ച സിനിമയാണ് പ്രേതം 2. രഞ്ജിത്ത് ശങ്കര്‍ തന്നെ സംവിധാനം ചെയ്ത ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണയും സാനിയ അയ്യപ്പനുമായിരുന്നു നായികമാര്‍. ഡോണ്‍ ബോസ്‌കോ എന്ന മെന്റലിസ്റ്റായി എത്തി വീണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ് ജയസൂര്യ. ബോക്‌സോഫീസില്‍ അവറേജ് പ്രകടനം നടത്തിയ പ്രേതത്തിന്റെ രണ്ടാം ഭാഗമെടുക്കാന്‍ കാണിച്ച ജയസൂര്യയുടെയും രഞ്ജിത്തിന്റെയും ധൈര്യത്തിനായിരുന്നു ആദ്യം കൈയടി ലഭിച്ചത്. തിരുവനന്തപുരം ഏരീയപ്ലെക്‌സില്‍ റിലീസ് ദിവസം 4.20 രൂപയാണ് സിനിമ സ്വന്തമാക്കിയത്. മോശമില്ലാത്ത അഭിപ്രായമാണ് സിനിമയ്ക്ക് എല്ലാ സെന്ററുകളില്‍ നിന്നും ലഭിക്കുന്നത്.

     എന്റെ ഉമ്മാന്റെ പേര്

    എന്റെ ഉമ്മാന്റെ പേര്

    ടൊവിനോ തോമസ് നായകനായി അഭിയനിച്ച ഏറ്റവും പുതിയ സിനിമയാണ് എന്റെ ഉമ്മാന്റെ പേര്. ഉര്‍വ്വശിയും ടൊവിനോയും തകര്‍ത്തഭിനയിച്ച സിനിമയ്ക്ക് തിയറ്ററുകളില്‍ നിന്നും നല്ല അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ഉമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയായിരുന്നു ചിത്രത്തിലൂടെ പറഞ്ഞിരുന്നത്. നല്ല പ്രതികരണം ലഭിച്ചെങ്കിലും ബോക്‌സോഫീസില്‍ പതുക്കെയാണ് സിനിമയുടെ മുന്നേറ്റം. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ ആദ്യദിനം 1.83 ലക്ഷമായിരുന്നു സിനിമയ്ക്ക് നേടാന്‍ കഴിഞ്ഞത്. അതേ സമയം ഇവിടുന്ന് 12 മാത്രമേ ലഭിച്ചിരുന്നുള്ളു. വരും ദിവസങ്ങളില്‍ മോശമില്ലാത്ത പ്രകടനം നടത്താന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് സൂചന.

     സീറോ

    സീറോ

    റോമാന്റിക് ഡ്രാമയായി നിര്‍മ്മിച്ച ഷാരുഖ് ഖാന്‍ ചിത്രമായിരുന്നു സീറോ. ആനന്ദ് എല്‍ റായി സംവിധാനം ചെയ്ത സിനിമ ഷാരുഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍ ആയിരുന്നു നിര്‍മ്മിച്ചത്. ഷാരുഖ് ഖാന്‍, കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ എന്നിവര്‍ തകര്‍ത്തഭിനയിച്ച സിനിമയ്ക്ക് ആദ്യദിനം നല്ല അഭിപ്രായമായിരുന്നു ലഭിച്ചത്. കേരളത്തിലും സിനിമയ്ക്ക് റിലീസ് ഉണ്ടായിരുന്നു. ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനം ത്‌ന്നെയാണ് ഷാരൂഖ് ഖാന്‍ ചിത്രം കൈവരിച്ചിരിക്കുന്നത്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും റിലീസ് ദിവസം 3.31 ലക്ഷമാണ് ചിത്രം നേടിയെടുത്തത്.

    English summary
    Njan Prakashan, Pretham 2, Ente Ummante peru Box Office Collections
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X