»   » ഓണം നിവിന്‍ കൊണ്ടു പോയോ? ഞണ്ടുകളുടെ നാട്ടില്‍ ബോക്‌സ് ഓഫീസ് തുറന്നതിങ്ങനെ...

ഓണം നിവിന്‍ കൊണ്ടു പോയോ? ഞണ്ടുകളുടെ നാട്ടില്‍ ബോക്‌സ് ഓഫീസ് തുറന്നതിങ്ങനെ...

Posted By: Karthi
Subscribe to Filmibeat Malayalam

നാല് മലയാള ചിത്രങ്ങളായിരുന്നു ഇക്കുറി ഓണത്തിന് തിയറ്ററുകളില്‍ ഉത്സവ പ്രതീതി നിറക്കാന്‍ എത്തിയത്. മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങള്‍ക്കൊപ്പം നിവിന്‍ പോളിയും പൃഥ്വിരാജും തങ്ങളുടെ ചിത്രവുമായി എത്തിച്ചു. നാല് ചിത്രങ്ങളും സ്വഭാവത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തിയ ചിത്രമായിരുന്നു.

ബാലയ്യ നേരിട്ടെത്തിയിട്ടും ബിഗ് ബി പറഞ്ഞത് ബിഗ് നോ! അത് മാത്രമല്ല ബാലയ്യയെ ചൊടിപ്പിച്ചത്...

അനുഷ്‌ക ഇത് ഒരിക്കലും മറക്കില്ല, പ്രഭാസിനും കിട്ടി എട്ടിന്റെ പണി! ഇനി ഇവര്‍ക്ക് ഇതേയുള്ളു വഴി...

അവകാശ വാദങ്ങളില്ലാതെ എത്തിയ ചെറിയ ചിത്രമായിരുന്നു ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. മികച്ച പ്രേക്ഷക അഭിപ്രായം നേടി ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ, പൃഥ്വിരാജ് ചിത്രം ജൊആന്‍ എന്നിവയ്‌ക്കൊപ്പം വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

മികച്ച തുടക്കം

മമ്മൂട്ടി, പൃഥ്വിരാജ് ചിത്രങ്ങള്‍ക്കൊപ്പം തിയറ്ററിലെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് മികച്ച തുടക്കമാണ് കേരളത്തിലെ ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ചത്. ആദ്യ ദിനം 1.58 കോടിയാണ് ചിത്രം കളക്ട് ചെയ്ത്.

500ല്‍ അധികം പ്രദര്‍ശനങ്ങള്‍

വലിയ ആരവങ്ങളില്ലാതെ എത്തിയ ഫീല്‍ ഗുഡ് മൂവി ചിത്രത്തിന് ആദ്യ ദിനം അഞ്ഞൂറില്‍ അധികം പ്രദര്‍ശനങ്ങളാണ് ഉണ്ടായിരുന്നത്. ചിത്രത്തിന് 82 ശതമാനം പ്രേക്ഷകര്‍ ഓരോ പ്രദര്‍ശനത്തിനും ഉണ്ടായിരുന്നു എന്നാണ് കണക്കാക്കുന്നത്.

നിര്‍മാതാവായി നിവിന്‍ പോളി

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളി നിര്‍മാതാവാകുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. പോളി ജൂനിയറിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്. ആദ്യ ചിത്രത്തില്‍ എബ്രിഡ് ഷൈനും നിര്‍മാതാവായി ഉണ്ടായിരുന്നു.

അല്‍ത്താഫ് സലിം

കൂട്ടുകാരുടെ ചിത്രം എന്ന വിശേഷണം യോചിക്കുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. പ്രേമം ചിത്രത്തില്‍ അഭിനേതാവായി എത്തിയ അല്‍ത്താഫ് സലിം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രേമം കൂട്ടായ്മ ഒരിക്കലൂടെ ഒത്തു ചേരുകയായിരുന്നു ചിത്രത്തിലൂടെ.

ഐശ്വര്യ ലക്ഷ്മി

മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലെത്തിയ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നിവിന്റെ നായികയായി എത്തുന്നത്. ശ്രന്റ അര്‍ഹാനും, അഹാന കൃഷ്ണകുമാറും ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരിമാരായി അഭിനയിക്കുന്നു.

ശാന്തി കൃഷ്ണ വീണ്ടും

മലയാള സിനിമയില്‍ തിളങ്ങി നിന്ന നായികമാരില്‍ ഒരാളായ ശാന്തി കൃഷ്ണ അഭിനയ രംഗത്തേക്ക് മടങ്ങി വന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. നിവിന്‍ പോളിയുടെ അമ്മയുടെ വേഷമായിരുന്നു ശാന്തി കൃഷ്ണയ്ക്ക്. നിവിന്റെ അച്ഛനായി ലാലും ചിത്രത്തില്‍ വേഷമിട്ടു.

സഖാവിന് പിന്നാലെ

ഈ വര്‍ഷം തിയറ്ററിലെത്തുന്ന രണ്ടാമത്തെ നിവിന്‍ പോളി ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരടവേള. വിഷു ചിത്രമായി എത്തിയ സഖാവായിരുന്നു ആദ്യ ചിത്രം. ബോക്‌സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിച്ചില്ല.

English summary
Njandukalude Naattil Oridavela First day Kerala grsso collection is 1.58 crore.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam