»   » ബോക്‌സ് ഓഫീസില്‍ 'ഞണ്ട്' ഇറുക്കി... ഓണക്കപ്പ് ഞണ്ടുകളുടെ നാട്ടിലേക്കോ? 'അച്ചായന്‍' കലക്കി!

ബോക്‌സ് ഓഫീസില്‍ 'ഞണ്ട്' ഇറുക്കി... ഓണക്കപ്പ് ഞണ്ടുകളുടെ നാട്ടിലേക്കോ? 'അച്ചായന്‍' കലക്കി!

Posted By: Karthi
Subscribe to Filmibeat Malayalam

താരയുദ്ധത്തിന് വേണ്ടി ഒരുങ്ങിയിരുന്ന ഓണക്കാലത്ത് അവര്‍ക്കൊപ്പം മത്സരിക്കാന്‍ രണ്ട് യുവതാര ചിത്രങ്ങളും ഉണ്ടായിരുന്നു. പൃഥ്വിരാജിന്റെ ആദം ജോണും നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയും. യുവ സൂപ്പര്‍ താരം എന്ന് വിശേഷിപ്പിക്കുന്ന പൃഥ്വിരാജിനെ മാറ്റി നിര്‍ത്തിയാല്‍ താര പദവികളോ വിശേഷണങ്ങളോ ഇല്ലാത്ത നടനാണ് നിവിന്‍ പോളി.

മോഹന്‍ലാലിന്റെ വാച്ചും 'പുള്ളിക്കാരന്‍ സ്റ്റാറാ'യും തമ്മിലുള്ള ബന്ധം..! മമ്മൂട്ടി അറിഞ്ഞു കാണുമോ..?

കാശിയില്‍ നിന്നും തെങ്കുറിശിയിലേക്ക്... ഒടിയന്‍ മാണിക്യന്റെ യാത്ര ഇങ്ങനെ! ഒടിയനെ കാണാം...

ഓണച്ചിത്രങ്ങളുടെ നാല് ദിവസത്തെ കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വരുമ്പോള്‍ മുന്നില്‍ മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകമാണ്. എന്നാല്‍ മുന്നോട്ടുള്ള യാത്രയില്‍ നേട്ടം കൊയ്യുക ഈ ചെറിയ ചിത്രമായിരിക്കുന്ന് വ്യക്തമായിക്കഴിഞ്ഞു.

മികച്ച തുടക്കം

വെളിപാടിന്റെ പുസ്തകം റിലീസ് ചെയ്ത് പിറ്റേദിവസമാണ് മമ്മൂട്ടി, പൃഥ്വിരാജ് ചിത്രങ്ങള്‍ക്കൊപ്പം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള റിലീസ് ചെയ്തത്. കളം നിറയാന്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ടായിരുന്നെങ്കിലും ബോക്‌സ് ഓഫീസില്‍ ഞണ്ടും ഇടം പിടിച്ചു.

മമ്മൂട്ടിയെ പിന്നിലാക്കി

മമ്മൂട്ടി ചിത്രമായ പുള്ളിക്കാരന്‍ സ്റ്റാറാ ബോക്‌സ് ഓഫീസില്‍ ഏറെ പിന്നിലേക്ക് പോയപ്പോള്‍ ഓണച്ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷനില്‍ രണ്ടാമതായി ഞണ്ടുകളുടെ നാട്ടില്‍ ഇടം നേടി. ആദ്യ ദിനം 1.58 കോടിയാണ് ചിത്രം നേടിയത്. മമ്മൂട്ടി ചിത്രം 95.2 ലക്ഷം മാത്രം നേടിയപ്പോഴായിരുന്നു ഇത്.

രണ്ടാം ദിനവും മുന്നോട്ട്

ആദ്യ ദിവസത്തെ കളക്ഷനേക്കാള്‍ മറ്റ് ചിത്രങ്ങളെല്ലാം പിന്നോട്ട് പോയപ്പോള്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് കളക്ഷന്‍ വര്‍ദ്ധിച്ചു. രണ്ടാം ദിനം 1.66 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. രണ്ട് ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്ന് മാത്രം 3.24 കോടി നേടി.

പതറാത്ത മുന്നേറ്റം

നാല് ദിവസത്തെ കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നപ്പോള്‍ 6.21 കോടി നേടി ഞണ്ടുകള്‍ കളക്ഷനില്‍ രണ്ടാം സ്ഥാനത്തുണ്ട്. പുള്ളിക്കാരന്‍ സ്റ്റാറാ, ആദം ജോണ്‍ എന്നിവയ്ക്ക് ഇതിന്റെ പകുതി മാത്രം കളക്ഷന്‍ നേടാനേ ഇതുവരെ സാധിച്ചിട്ടുള്ളു.

മുന്നിലെത്തും

ഇപ്പോഴത്തെ നില ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് തുടരാനായാല്‍ ഓണച്ചിത്രങ്ങളില്‍ മുന്നിലെത്താന്‍ ഈ ചിത്രത്തിനാകും. കാരണം ഇപ്പോള്‍ മുന്നിലുള്ള വെളിപാടിന്റെ പുസ്തകത്തിന് കളക്ഷന്‍ കുറഞ്ഞ് വരികയാണ്. സ്റ്റഡി കളക്ഷന്‍ ചിത്രത്തിന് ഗുണം ചെയ്യും.

സൗഹൃദക്കൂട്ടം

ഒരു സംഘം സുഹൃത്തുക്കളുടെ ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. പ്രേമം, സഖാവ് എന്നീ ചിത്രങ്ങളില്‍ നടനായി തിളങ്ങിയ അല്‍ത്താഫ് സലിം ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. 'പ്രേമം' സൗഹൃദക്കൂട്ടത്തെ ഈ ചിത്രത്തിലും കാണാനാകും.

ചെന്നൈയിലും താരം

ചെന്നൈ നഗരത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളെ പിന്നിലാക്കി ഏറ്റവും അധികം കളക്ഷന്‍ നേടാന്‍ നിവിന്‍ പോളി ചിത്രത്തിനായി. പ്രേമത്തിന് ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നാലെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയും തമിഴ്‌നാട്ടില്‍ ശക്തമായ സാന്നിദ്ധ്യം അറിയിച്ചിരിക്കുകയാണ്.

സഖാവിന് പിന്നാലെ

ഈ വര്‍ഷം തിയറ്ററിലെത്തുന്ന രണ്ടാമത്തെ നിവിന്‍ പോളി ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരടവേള. വിഷു ചിത്രമായി എത്തിയ സഖാവായിരുന്നു ആദ്യ ചിത്രം. ബോക്സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിച്ചില്ല.

English summary
Njandukalude Naattil Oridavela four days Kerala gross collection is 6.21 crore.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam