»   » താരരാജാക്കന്മാര്‍ക്ക് അടിതെറ്റിയപ്പോള്‍ ഓണക്കപ്പ് നേടിയത് നിവിന്‍ പോളി! ഞണ്ടിറുക്കിയ ഓണം...

താരരാജാക്കന്മാര്‍ക്ക് അടിതെറ്റിയപ്പോള്‍ ഓണക്കപ്പ് നേടിയത് നിവിന്‍ പോളി! ഞണ്ടിറുക്കിയ ഓണം...

Posted By:
Subscribe to Filmibeat Malayalam

മലയളത്തിന്റെ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് തിയറ്ററിലെത്തി എന്നതായിരുന്നു ഈ ഓണക്കാലത്തിന്റെ പ്രത്യേകത. ഏറെ കാലത്തിന് ശേഷമാണ് ഓണച്ചിത്രങ്ങളുമായി ഇരുവരും ഒന്നിച്ചെത്തുന്നത്. അവര്‍ക്കൊപ്പം തന്നെ പൃഥ്വിരാജും നിവിന്‍ പോളിയും എത്തി. ആകെ നാല് ചിത്രങ്ങളായിരുന്നു ഓണക്കാലത്ത് തിയറ്ററിലെത്തിയത്.

മോഹന്‍ലാലിനെ എന്നും മോഹിപ്പിക്കുന്ന കാര്യം, വര്‍ഷങ്ങള്‍ക്ക് ശേഷം അത് സാധ്യമാക്കിയത് വില്ലന്‍!

ദുല്‍ഖര്‍ നായകനാകുന്ന ആ ചിത്രം നടക്കില്ല! വില്ലന്‍ ആരെന്ന് വെളിപ്പെടുത്തി പ്രതാപ് പോത്തന്‍!

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം ഒരു ദിവസം മുന്നേ തിയറ്ററിലെത്തിയപ്പോള്‍ മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ, പൃഥ്വിരാജിന്റെ ആദം ജോണ്‍, നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ ചിത്രങ്ങള്‍ സെപ്തംബര്‍ ഒന്നാം തിയതിയാണ് തിയറ്ററിലെത്തിയത്. നാല് ചിത്രങ്ങളും തിയറ്ററിലെത്തി രണ്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ കേരള ബോക്‌സ് ഓഫീസില്‍ താരമായത് നിവിന്‍ പോളി ചിത്രമാണ്.

ഒരു വള്ളപ്പാട് അകലെ

ഓണച്ചിത്രങ്ങളില്‍ ബോക്‌സ് ഓഫീസില്‍ വന്‍കുതിപ്പ് നടത്തിയത് മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകമായിരുന്നു. ആദ്യ ദിനം മൂന്ന് കോടിക്ക് മുകളിലം വാരാന്ത്യത്തില്‍ ഏഴ് കോടിയില്‍ അധികവുമായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. അതേ സമയം മറ്റ് ചിത്രങ്ങളെല്ലാം മോശമല്ലാത്ത ആദ്യ ദിന കളക്ഷനാണ് നേടിയത്. അതില്‍ മുന്നില്‍ നിവിന്‍ പോളി ചിത്രമായിരുന്നു.

വാരാന്ത്യം

ആഘോഷങ്ങളില്ലാതെ തിയറ്ററലേക്ക് എത്തിയ ചെറിയ ചിത്രമായിരുന്നു ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ആദ്യ ദിനം 1.62 കോടിയായിരുന്നു ചിത്രം നേടിയ കളക്ഷന്‍. വാരാന്ത്യം മൂന്ന് ദിവസം കൊണ്ട് നാല് കോടിയാണ് ചിത്രം കളക്ഷന്‍ നേടിയത്.

പത്ത് കോടി പിന്നിട്ടു

ആദ്യ ദിനങ്ങളില്‍ ലഭിച്ച കളക്ഷന്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും നിലനിര്‍ത്താന്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് സാധിച്ചു. കേരള ബോക്‌സ് ഓഫീസില്‍ പത്ത് കോടി പിന്നിടാന്‍ ചിത്രത്തിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. പത്ത് ദിവസം കൊണ്ടാണ് ചിത്രം പത്ത് കോടി കളക്ഷന്‍ പിന്നിട്ടത്. ഓണാവധിക്കാലം ചിത്രത്തിന് കാര്യമായി പ്രയോജനപ്പെടുത്താന്‍ സാധിച്ചു.

66 ദിവസത്തെ കളക്ഷന്‍

കാര്യമായ തിയറ്റര്‍ നഷ്ടം കൂടാതെ വിജയകരമായി 50 ദിവസങ്ങള്‍ പിന്നിടാന്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് സാധിച്ചു. നിലവില്‍ പല സെന്ററുകളിലും പ്രദര്‍ശനം തുടരുന്ന ചിത്രം 66 ദിവസങ്ങള്‍കൊണ്ട് കേരളത്തിലെ തിയറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത് 18.1 കോടിയാണ്. കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്.

വന്‍ റിലീസുകള്‍ തിരിച്ചടിയായി

ബോക്‌സ് ഓഫീസില്‍ പതിയെ തുടങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള സ്റ്റഡി കളക്ഷനിലാണ് മുന്നോട്ട് പോയത്. എന്നാല്‍ വന്‍ റിലീസുകള്‍ പിന്നാലെ എത്തിയപ്പോള്‍ അത് ചിത്രത്തിന് തിയറ്ററുകളും കുറഞ്ഞു. വൈഡ് റിലീസായി എത്തിയ മഹേഷ് ബാബു ചിത്രം, പിന്നാലെ എത്തിയ രാമലീലയും പൂജ റിലീസുകളും ഞണ്ടുകള്‍ക്ക് ചെറിയ തിരിച്ചടി നല്‍കി. എങ്കിലും അവയ്‌ക്കൊപ്പം പിടിച്ച് നില്‍ക്കാന്‍ ചിത്രത്തിനായി.

25 കോടി പിന്നിട്ടു

കേരളത്തില്‍ മാത്രമല്ല, കേരളത്തിന് പുറത്തും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചെന്നൈ ബോക്‌സ് ഓഫീസിലും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തന്നെയായിരുന്നു താരം. ആഗോള റിലീസിലും ചിത്രം നേട്ടം കൊയ്തു. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 25 കോടി പിന്നിട്ടുകഴിഞ്ഞു. കേരളത്തിന് പുറത്തേക്ക് നിവിന്‍ പോളിക്ക് ലഭിക്കുന്ന സ്വീകര്യതയുടെ ഉദാഹരണമായി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള മാറുകയാണ്.

ഓണച്ചിത്രങ്ങളില്‍ ഒന്നാമന്‍

ഓണച്ചിത്രങ്ങളുടെ കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വരുമ്പോള്‍ ഒന്നാം സ്ഥാനത്ത് നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ്. ഏറ്റവും പിന്നിലായ മമ്മൂട്ടി ചിത്രത്തിന് കേരളത്തില്‍ നിന്നും പത്ത് കോടി പിന്നിടാന്‍ സാധിച്ചിട്ടില്ല. 17 കോടി പിന്നിട്ട ആദം ജോണും വെളിപാടിന്റെ പുസ്തകവും മോശമല്ലാത്ത പ്രകടനാണ് കാഴ്ചവച്ചത്.

English summary
Njandukalude Nattil Oridavela: 66 Days Kerala Collections.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X