»   » മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ബോക്‌സോഫീസ് രാജാവ് നിവിന്‍ തന്നെ, ഞണ്ടുകളുടെ 36 ദിവസത്തെ കലക്ഷന്‍

മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ബോക്‌സോഫീസ് രാജാവ് നിവിന്‍ തന്നെ, ഞണ്ടുകളുടെ 36 ദിവസത്തെ കലക്ഷന്‍

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിന്റെ ജനപ്രിയ നായകന്‍ സത്യത്തില്‍ ഇപ്പോള്‍ ദിലീപല്ല, അത് നിവിന്‍ പോളി തന്നെയാണ്. അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളും ശരാശരിയ്ക്ക് മുകളില്‍ വിജയം നേടിയിരിയ്ക്കും എന്നത് നിവിന്റെ ഗ്യാരണ്ടിയാണ്. ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രം ബ്ലോക് ബസ്റ്റര്‍ ഹിറ്റാണെന്ന് ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ പ്രേക്ഷകര്‍ വിധിയെഴുതിയിരുന്നു.

സൂപ്പര്‍ താരത്തെ പോലും മുട്ടു കുത്തിച്ച് സായി പല്ലവി, ഇവിടെ മാത്രമല്ല മലര്‍ മിസിന് പിടിപാട്!!


പ്രേക്ഷകരില്‍ നിന്നും സിനിമാ നിരൂപകരില്‍ നിന്നും മികച്ച അഭിപ്രായമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിന് ലഭിച്ചത്. അല്‍ത്താഫ് അലി സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയ്‌ക്കൊപ്പം ലാല്‍, ശാന്തി കൃഷ്ണ, ഐശ്വര്യ രാജേഷ്, അഹാന കൃഷ്ണ കുമാര്‍, സൃന്ദ അഷബ്, സൈജു കുറുപ്പ്, ദിലീഷ് പോത്തന്‍ തുടങ്ങിയരും കഥാപാത്രങ്ങളായി എത്തി. ഫുള്‍ ആന്‍ ഫുള്‍ ഫാമിലി ചിത്രത്തിന്റെ 36 ദിവസത്തെ കലക്ഷന്‍ എത്രയാണെന്ന് അറിയണ്ടേ..


വെറുപ്പിച്ചു തുടക്കം കുറിച്ച കൂട്ടുകെട്ട്, ജയറാം ഭാഗ്യം പരീക്ഷിക്കുകയാണോ?


മികച്ച തുടക്കം

നിവിന്‍ പോളി ചിത്രങ്ങള്‍ക്ക് ലഭിയ്ക്കുന്ന മികച്ച തുടക്കം തന്നെ ഞണ്ടുകള്‍ക്കും കിട്ടി. മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തോട് മത്സരിച്ച് 1.62 കോടി രൂപയാണ് ആദ്യ ദിവസം ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയത്.


അഞ്ച് ദിവസം കൊണ്ട്

അഞ്ച് ദിവസം കൊണ്ട് നിവിന്‍ പോളിയുടെ ഞണ്ടുകള്‍ കേരളത്തില്‍ നിന്ന് ആറ് കോടിയ്ക്ക് മുകളില്‍ കലക്ഷന്‍ നേടിയെടുത്തു. അഞ്ച് ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ 6.13 കോടിയാണ് ചിത്രത്തിന്റെ കലക്ഷന്‍.


പത്ത് ദിവസം കൊണ്ട്

പത്ത് ദിവസം കൊണ്ട് പതിനൊന്ന് കോടിയ്ക്ക് മുകളിലാണ് നവാഗത സംവിധായകനായ അല്‍ത്താഫ് അലി സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രം നേടിയത്. 11.07 കോടി!!


20 ദിവസം

പതിനഞ്ച് കോടി കലക്ഷന്‍ നേടാന്‍ ഞണ്ടുകള്‍ക്ക് വേണ്ടി വന്നത് 20 ദിവസമാണ്. 15.08 കോടിയാണ് 20 ദിവസം കൊണ്ട് നിവിന്‍ പോളി ചിത്രം കേരളത്തില്‍ നിന്നും നേടിയെടുത്തത്. 25 ദിവസം കൊണ്ട് 16.79 കോടിയും നേടി.


ഒരു മാസം കഴിയുമ്പോള്‍

റിലീസ് ചെയ്ത് ഒരു മാസം കഴിയുമ്പോള്‍ ഞണ്ടുകളുടെ കലക്ഷന്‍ 17 ന് മുകളിലെത്തി. 36 ദിവസം കൊണ്ട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിന് ലഭിച്ചത് 17.86 കോടി രൂപയാണ്.


കേരളത്തിന് പുറത്തോ?

ഈ കണക്കുകള്‍ കേരളത്തിനകത്താണ്. കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച വരവേല്‍പാണ് ലഭിച്ചത്. ഇപ്പോഴും ചില പ്രധാന തിയേറ്ററുകളില്‍ ഞണ്ടുകള്‍ പ്രദര്‍ശനം തുടരുകയാണ്. എല്ലാം ആവുമ്പോള്‍ 20 കോടിയ്ക്ക് മുകളില്‍ നില്‍ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.


Sachin's Next Movie With Nivin Pauly | Filmibeat Malayalam

ബോക്‌സോഫീസ് രാജാവ്

മോഹന്‍ലാല്‍ കഴിഞ്ഞാല്‍ മലയാള സിനിമയിലെ ബോക്‌സോഫീസ് രാജാവ് നിവിന്‍ പോളി തന്നെയണ്. ലാല്‍ ചിത്രങ്ങള്‍ക്കും നിവിന്‍ പോളി ചിത്രങ്ങള്‍ക്കുമാണ് മികച്ച സാറ്റലൈറ്റ് റൈറ്റ് ലഭിയ്ക്കുന്നതും.


English summary
Njandukalude Nattil Oridavela Box Office: 36 Days Kerala Collections
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam