»   » മമ്മൂട്ടിയെയും മോഹൻലാലിനെയും മാത്രമല്ല, പൃഥ്വിയെയും പിന്നിലാക്കി നിവിൻ, 5 ദിവസത്തെ കലക്ഷൻ!

മമ്മൂട്ടിയെയും മോഹൻലാലിനെയും മാത്രമല്ല, പൃഥ്വിയെയും പിന്നിലാക്കി നിവിൻ, 5 ദിവസത്തെ കലക്ഷൻ!

Posted By: Rohini
Subscribe to Filmibeat Malayalam

മാസങ്ങളായി മലയാള സിനിമ നേരിട്ടുകൊണ്ടിരുന്ന വരൾച്ച ഓണക്കാലത്തോടെ അവസാനിച്ചു. സൂപ്പർതാരങ്ങളും യുവതാരങ്ങളും തമ്മിലുള്ള മത്സരമായിരുന്നു തിയേറ്ററിൽ. ആ മത്സരത്തിൻറെ അന്തിമ വിജയം നിവിൻ പോളിയ്ക്കാകുമെന്നാണ് അഞ്ച് ദിവസത്തെ കലക്ഷൻ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.

അവസാനം 'അമ്മേൻറെ ജിമിക്കി കമ്മല്' മാത്രം ബാക്കി; ഇതൊരു വല്ലാത്ത ഒന്നിക്കലായിപ്പോയി ലാലൂ...


ഓണച്ചിത്രങ്ങളിൽ കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ മുന്നിൽ നിൽക്കുന്നത് നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രമാണ്. നവാഗതനായ അൽത്താഫ് അലിയാണ് ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്. ചിത്രത്തിൻറെ ഇതുവരെയുള്ള ഗ്രോസ് കലക്ഷനറിയാം, തുടർന്ന് വായിക്കൂ..


അഞ്ച് ദിവസം കൊണ്ട് ആറ് കോടി

ഈ പ്രാവശ്യത്തെ ഓണാഘോഷം നിവിന് പൊടിപൂരമായിരിക്കുകയാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ഓണച്ചിത്രം അഞ്ച് ദിവസം കൊണ്ട് നേടിയിരിയ്ക്കുന്നത് ആറ് കോടി രൂപയാണ്.


കേരളത്തിൽ നിന്ന് മാത്രം

ട്രേഡ് അനലൈസ് റിപ്പോർട്ടുകൾ പ്രകാരം 6.13 കോടി രൂപയാണ് അഞ്ച് ദിവസം കൊണ്ട് ഞണ്ടുകൾ ഇറുക്കിയത്. അതും കേരളത്തിൽ നിന്ന് മാത്രം


വീക്കെൻറ് കലക്ഷൻ

നല്ലൊരു വീക്കൻറ് കിട്ടിയത് ഞണ്ടുകളുടെ നാട്ടിലെ ഇടവേളയ്ക്ക് അനുകൂലമായി. ആദ്യ മൂന്ന് ദിവസം കൊണ്ട് ചിത്രം കേരളത്തിൽ നിന്ന് വാരിയത് 4.24 കോടിയാണ്.


ആദ്യ ദിവസത്തെ കലക്ഷൻ

മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് ചിത്രങ്ങളെ പിന്നിലാക്കി നിവിൻ പോളി ചിത്രം ആദ്യം ദിവസം നേടിയത് 1.62 കോടി രൂപയാണ്. ശക്തമായ മത്സരം നടക്കുന്ന സാഹചര്യത്തിൽ ഒരു കോടിയ്ക്ക് മുകളിൽ ഒരു ചിത്രത്തിന് കലക്ഷൻ നേടുന്നത് വലിയ കാര്യം തന്നെയാണ്.


കേരളത്തിന് പുറത്ത്

കേരളത്തിന് പുറത്ത് നിന്നും മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിയ്ക്കുന്നത്. കലക്ഷൻ റിപ്പോർട്ട് പുറത്ത് വന്നിട്ടില്ല. അത് കൂടെ ചേർക്കുമ്പോൾ നിവിൻ തന്നെയാവും ഈ ഓണത്തല്ലിലെ വിജയ്!


English summary
Njandukalude Nattil Oridavela Box Office: 5 Days Kerala Collections

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam