»   » കേരളത്തിന് പുറത്തും പ്രിയം ഞണ്ടുകളോട്! ഓണച്ചിത്രങ്ങളില്‍ താരമായി നിവിന്‍ പോളി...

കേരളത്തിന് പുറത്തും പ്രിയം ഞണ്ടുകളോട്! ഓണച്ചിത്രങ്ങളില്‍ താരമായി നിവിന്‍ പോളി...

Posted By: Karthi
Subscribe to Filmibeat Malayalam

മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ ഓണക്കാലം മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓണമാണ്. എന്നാല്‍ ഇവര്‍ക്കൊപ്പം പൃഥ്വിരാജും നിവിന്‍ പോളിയും തങ്ങളുടെ ചിത്രങ്ങളുമായി എത്തി. മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കൊപ്പം പ്രദര്‍ശനത്തിനെത്തിയിട്ടും മികച്ച അഭിപ്രായം നേടാന്‍ ഞണ്ടുകളുടെത നാട്ടില്‍ ഒരിടവേളയ്ക്ക് സാധിച്ചു.

ഇന്നലെ വരെ ദിലീപിനെ കടിച്ച് കീറിയ വിനയനും മനസ് മാറി... രാമലീലയ്ക്ക് വേണ്ടി വിനയന്‍ രംഗത്ത്!!!

ഭര്‍ത്താവിനൊപ്പം ചിയേഴ്‌സ്, മലയാളി സംവിധായിക വെളിപ്പെടുത്തിയ സത്യങ്ങള്‍ കേട്ട് ഭര്‍ത്താവ് ഞെട്ടി...

കേരളത്തിന് പുറത്തെ തിയറ്ററുകളിലും പ്രദര്‍ശനത്തിനെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള അവിടേയും  മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ മൂന്ന് ദിവസത്തെ ചിത്രത്തിന്റെ കളക്ഷന്‍ പുറത്ത്.

തമിഴ്‌നാട്ടിലും താരം

മലയാളത്തിലും തമിഴിലുമായി ഒരുക്കിയ നേരം എന്ന ചിത്രത്തിലൂടെ തമിഴിലും സാന്നിദ്ധ്യമറിയിച്ച നിവിന്‍ പോളിക്ക് കേരളത്തിലെന്ന പോലെ തമിഴ്‌നാട്ടിലും ധാരാളം ആരാധകരുണ്ട്. പ്രേമം 200 ദിവസം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

മൂന്ന് ദിവസത്തെ കളക്ഷന്‍

രണ്ട് ദിവസം കൊണ്ട് കേരളത്തില്‍ മാത്രം മൂന്ന് കോടി പിന്നിട്ട ചിത്രം കേരളത്തിന് പുറത്ത് നിന്നും ഒരു കോടിയോളം കളക്ഷന്‍ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ ചിത്രം കൂടുതല്‍ സെന്ററുകളിലേക്ക് പ്രദര്‍ശനം വ്യാപിപ്പിക്കും.

മികച്ച തുടക്കം

കേരളത്തില്‍ ആദ്യ ദിനം അഞ്ഞൂറില്‍ അധിക ഷോകളുമായി തുടങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 1.58 കോടിയായിരുന്നു കേരളത്തില്‍ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍.

നടനില്‍ നിന്നും സംവിധായകനിലേക്ക്

പ്രേമം, സഖാവ് എന്നീ ചിത്രങ്ങളിലൂടെ അഭിനേതാവായി പ്രേക്ഷക ശ്രദ്ധ നേടിയ അല്‍ത്താഫ് സലിം ആണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകനെന്ന നിലയില്‍ അല്‍ത്താഫിന് ഏറെ അഭിനന്ദനങ്ങള്‍ ചിത്രം നേടിക്കൊടുത്തു.

ശാന്തി കൃഷ്ണയുടെ മൂന്നാം വരവ്

വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനിന്ന ശാന്തി കൃഷ്ണയുടെ മൂന്നാം വരവായി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ. നിവിന്‍ പോളിയുടെ അമ്മയായിട്ടാണ് ശാന്തികൃഷ്ണ വേഷമിടുന്നത്. അച്ഛനാകുന്നത് ലാല്‍ ആണ്.

ഓണം നേടും

കളക്ഷനില്‍ മുന്നേറ്റം നടത്തിയെങ്കിലും സൂപ്പര്‍ താര ചിത്രങ്ങളേക്കുറിച്ചുള്ള സമ്മിശ്ര പ്രതികരണം അവയുടെ ലോംഗ് റണ്ണിനെ ബാധിക്കും. മികച്ച പ്രേക്ഷകാഭിപ്രായങ്ങളും നിരൂപണങ്ങളും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ഗുണകരമാകും.

English summary
Njandukalude Nattil Oridavela outside Kerala collection. It collects almost one crore from three days.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam