»   » ശ്രീശാന്തിന് അസിന്‍ നായികയാവില്ല

ശ്രീശാന്തിന് അസിന്‍ നായികയാവില്ല

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത് ആദ്യമായി നായകനാകുന്ന ബിഗ് പിക്ചര്‍ എന്ന ചിത്രത്തില്‍ അസിന്‍ നായികയാവില്ല. ബോളിവുഡ് സുന്ദരി അസിനായിരിക്കും ശ്രീയുടെ നായികയാവുക എന്ന വാര്‍ത്ത സംവിധായകന്‍ പി ബാലചന്ദ്ര കുമാര്‍ നിഷേധിച്ചു.

ബോളിവുഡില്‍നിന്ന് തന്നെയായിരിക്കും ശ്രീശാന്തിന്റെ നായിക എന്നാണ് സംവിധായകന്‍ നല്‍കുന്ന സൂചനകള്‍. പല ബോളിവുഡ് നടിമാരുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, എന്നാല്‍ അസിനെ നായികയാക്കും എന്ന റിപ്പോര്‍്ട്ടുകള്‍ തെറ്റാണ്. അസിനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി.

Asin and Sreesanth

സിനിമാഭിനയം തലയ്ക്ക് പിടിച്ച് നടക്കുന്ന ശ്രീശാന്തിന്റെ രണ്ടാമത്തെ ചിത്രമാണ് ബിഗ് പിക്ചര്‍. നേരത്തെ കൈതപ്രത്തിന്റെ മഴവില്ലിനറ്റം വരെ എന്ന സിനിമയില്‍ അതിഥിവേഷത്തില്‍ ശ്രീശാന്ത് തല കാണിച്ചിരുന്നു. എന്നാല്‍ ഐ പി എല്ലിലെ കോഴവിവാദത്തെ തുടര്‍ന്ന് ചിത്രത്തില്‍ ശ്രീശാന്ത് അഭിനയിച്ച സീനുകള്‍ വെട്ടിമാറ്റി.

ബാലചന്ദ്രകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കുന്നത്. ഓഗസ്റ്റ് പകുതിയോടെ ചിത്രീകരണം തുടങ്ങും. ലണ്ടന്‍, ദുബായ് എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. വന്‍ ബജറ്റ് ചിത്രമായിരിക്കും ബിഗ് പിക്ചര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. വാതുവെപ്പുമായി ബന്ധപ്പെട്ട് ജയിലിലായപ്പോള്‍ ഉണ്ടായ ശ്രീശാന്തിന്റെ അനുഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

English summary
Directer by Balachandra Kumar denies the reports that Bollywood star Asin featuring in his upcoming project, Big Picture. Cricketer Sreesanth has been made the hero in this movie. 

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam