»   » അതി ഭീകരം; 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ബാഹുബലി 2 കാണാന്‍ അനുവാദമില്ല!!

അതി ഭീകരം; 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ബാഹുബലി 2 കാണാന്‍ അനുവാദമില്ല!!

By: Rohini
Subscribe to Filmibeat Malayalam

ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രമെന്ന വിശേഷ അലങ്കാരം നേടി എസ് എസ് രാജമൗലി പ്രഭാസിനെ നായകനാക്കി ഒരുക്കിയ ബാഹുബലി ദ കണ്‍ക്ലൂഷന്‍ പ്രദര്‍ശനം തുടരുകയാണ്. ഇന്ത്യന്‍ സിനിമയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താനും ബാഹുബലി 2 സഹായിച്ചു.

പ്രഭാസിന്റെ നായികയായി വിളിച്ചു, ശ്രദ്ധ കപൂറിന്റെ മറുപടി കേട്ട് നിര്‍മാതാവും സംവിധായകനും ഇറങ്ങി ഓടി


എന്നാല്‍ ഇന്ത്യയില്‍ മറ്റെവിടെയും, ഇന്ത്യയ്ക്ക് പുറത്തും നേരിടാത്ത ഏറ്റവും വലിയ തിരിച്ചടിയാണ് ബാഹുബലിയ്ക്ക് സിങ്കപ്പൂരില്‍ നേരിടേണ്ടി വരുന്നത്. ഒരു വിഭാഗം ജനങ്ങളെ സിനിമയില്‍ നിന്നും അകറ്റി നിര്‍ത്തുന്നു... എന്തിന് ?


അഞ്ച് വിവാഹം കഴിച്ച പ്രമുഖ നടി, അഞ്ചും തകര്‍ന്നു.. പരസ്പരത്തിലെ പത്മാവതിയുടെ യഥാര്‍ത്ഥ ജീവിതം ഇങ്ങനെ


എ സര്‍ട്ടിഫിക്കറ്റ്

ബാഹുബലി ദ കണ്‍ക്ലൂഷന് എ സര്‍ട്ടിഫിക്കറ്റാണ് സിങ്കപ്പൂരില്‍ നല്‍കിയിരിയ്ക്കുന്നത്. അമിതമായ വയലന്റ്‌സ് രംഗങ്ങള്‍ ഉണ്ട് എന്ന് ചൂണ്ടികാണിച്ചാണ് സിങ്കപ്പൂര്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.


16 വയസ്സിന് മുകളില്‍ മാത്രം

അതും എന്‍സി 16 സര്‍ട്ടിഫിക്കേഷനാണ് ലഭിച്ചിരിയ്ക്കുന്നത്. എന്ന് പറയുമ്പോള്‍ 18 അല്ല, 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സിനിമ കാണാന്‍ സാധിയ്ക്കില്ല. ഇക്കാരണത്താല്‍ കുട്ടികള്‍ക്കൊപ്പം വരുന്ന കുടുംബ പ്രേക്ഷകര്‍ക്കും സിനിമയെ അകറ്റി നിര്‍ത്തേണ്ടി വരും.


സെന്‍സര്‍ ബോര്‍ഡ് പറയുന്നത്

ഒരു രംഗം പോലും കട്ട് ചെയ്ത് മാറ്റാതെ യു എ സര്‍ട്ടിഫിക്കറ്റാണ് തങ്ങള്‍ ബാഹുബലി 2 ന് നല്‍കിയിരിയ്ക്കുന്നത് എന്ന് സിങ്കപ്പൂര്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ പഹ്ലാജ് നിഹലാനി പറഞ്ഞു. ബാഹുബലി 2 യില്‍ അമിതാമയ വയലന്റ്‌സ് രംഗങ്ങളാണ് ഉള്ളത്. പ്രത്യേകിച്ചും സൈനികരെ കൊല്ലുന്ന രംഗമെല്ലാം ഭീകരമാണ് എന്നും അദ്ദേഹം പറയുന്നു


ഇത് തിരിച്ചടി

മറ്റെവിടെയുമില്ലാത്ത തിരിച്ചടിയാണ് സിങ്കപ്പൂരില്‍ ബാഹുബലി 2 ന് കിട്ടിയത്. ഇത് കലക്ഷനെ മാത്രമല്ല, ബാഹുബലി സൃഷ്ടിച്ചെടുക്കുന്ന നിലവാരത്തെയും ഉയര്‍ച്ചയെയും ബാധിയ്ക്കുമെന്നാണ് വിലയിരിത്തലുകള്‍.


കുതിച്ചുയരുന്നു

അതേ സമയം ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും ഗംഭീര വരവേല്‍പ്പാണ് ബാഹബുലി 2 ന് ലഭിയ്ക്കുന്നത്. ചിത്രം ഇതിനോടകം ആയിരം കോടിയ്ക്ക് മുകളില്‍ ഗ്രോസ് കലക്ഷന്‍ നേടി കഴിഞ്ഞു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് എന്ന റെക്കോഡും സ്വന്തമാക്കി.ഇസ്ലാമും അറബിക്കും പഠിച്ചു; മദ്രസാ ബോര്‍ഡ് പരീക്ഷയില്‍ ഹിന്ദു പെണ്‍കുട്ടിക്ക് എട്ടാം റാങ്ക്...


English summary
No Baahubali 2 For Children Under 16 in Singapore, Here's Why
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam