»   » തീയേറ്റര്‍ സമരം: ഗണേഷ് ചര്‍ച്ചയ്ക്ക് തയ്യാറായില്ല

തീയേറ്റര്‍ സമരം: ഗണേഷ് ചര്‍ച്ചയ്ക്ക് തയ്യാറായില്ല

Posted By:
Subscribe to Filmibeat Malayalam
 KB Ganesh Kumar,
തിരുവനന്തപുരം: സമരത്തിലേര്‍പ്പെട്ടിരിക്കുന്ന തീയേറ്റര്‍ ഉടമകളുമായി ചര്‍ച്ച നടത്താന്‍ മന്ത്രി ഗണേഷ് കുമാര്‍ തയ്യാറായില്ല. പ്രശ്‌നം പരിഹരിക്കാനായി വ്യാഴാഴ്ച മുഖ്യമന്ത്രിയും ഗണേഷ് കുമാറും തീയേറ്റര്‍ ഉടമകളുമായി ചര്‍ച്ച നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്്. എന്നാല്‍ വ്യാഴാഴ്ച ആരും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും ഇത്തരമൊരു ചര്‍ച്ചയെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രതികരണം. വ്യാഴാഴ്ചത്തെ ഗണേഷ് കുമാറിന്റെ പരിപാടികളില്‍ ഇത്തരമൊരു ചര്‍ച്ച ഇല്ലെന്നും ഇവര്‍ പറയുന്നു.

അതേസമയം ചര്‍ച്ച നടത്താമെന്ന് ഗണേഷ് കുമാര്‍ മുന്‍പ് ഉറപ്പ് നല്‍കിയിരുന്നതായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. പ്രശ്‌നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ബഷീര്‍ അറിയിച്ചു.

സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നവംബര്‍ രണ്ടുമുതല്‍ എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീയറ്ററുകള്‍ അടച്ചിട്ട് സമരം നടത്തുന്നത്. അഞ്ചുരൂപ വര്‍ധനയായിരുന്നു സമരം തുടങ്ങുമ്പോള്‍ ആവശ്യം. എന്നാല്‍ ഇതില്‍ നിന്ന് പിറകോട്ട് പോവാനും ഇവര്‍ തയ്യാറായി. മൂന്ന്ു രൂപ കൂട്ടണമെന്നാണ് ഇപ്പോള്‍ സമരക്കാര്‍ ആവശ്യപ്പെടുന്നത്.

തീയേറ്ററുകള്‍ അടച്ചിട്ടുള്ള സമരം സിനിമാരംഗത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരുന്ന ജവാന്‍ ഓഫ് വെള്ളിമല, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങള്‍ക്ക് സമരം മൂലം കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. എം മോഹനന്‍ കഥയും തിരക്കഥയും സംവിധാനം ചെയ്ത 916, കലവൂര്‍ രവികുമാറിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിങ് എന്നീ സിനിമകളുടെ റിലീസിങും സമരം മൂലം തടസ്സപ്പെട്ടു.

English summary
Minister for cinema, Ganesh Kumar, informed he is not willing to conduct discussion with theater-owners.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam