For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്യാന്‍ മമ്മൂട്ടി!ചന്തുവിനെ തോല്‍പ്പിക്കാനാവില്ലെന്ന് സംവിധായകനും!കാണൂ!

  |
  പീറ്റർ ഹെയിനിന്റെ കൂടെ ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്യാന്‍ മമ്മൂട്ടി

  ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളിലൊരാളാണ് മമ്മൂട്ടി. 67 ലേക്ക് കടന്നിരിക്കുകയാണ് ഈ താരം. സോഷ്യല്‍ മീഡിയയിലെങ്ങും അദ്ദേഹത്തെക്കുറിച്ചുള്ള പോസ്റ്റുകള്‍ നിറഞ്ഞിരിക്കുകയാണ്. ക്ഷണനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറിയത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ താരത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതകളുമായെത്തുന്ന ഒട്ടേറെ സിനിമകളാണ് അദ്ദേഹത്തിന്റെതായി ഒരുങ്ങുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് അദ്ദേഹം തമിഴിലും തെലുങ്കിലും സജീവമാവാനും തീരുമാനിച്ചിട്ടുണ്ട്. പേരന്‍പ് ഇതിനോടകം തന്നെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. വൈഎസ് ആറിന്റെ ജീവിതകഥയുമായെത്തുന്ന യാത്രയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്.

  67 ന്‍റെ ചെറുപ്പത്തില്‍ മമ്മൂട്ടി! പിറന്നാളുകാരനെ ഞെട്ടിച്ച് ആരാധകരും സിനിമാലോകവും! കാണൂ!

  മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് സ്‌പെഷല്‍ പോസ്റ്ററുകള്‍ ഇറക്കിയാണ് യാത്രയുടെ അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. പിറന്നാള്‍കാരനെ വാഴ്ത്തി സമൂഹ മാധ്യമം ഒന്നടങ്കം എത്തുമ്പോള്‍ അദ്ദേഹം എവിടെയാണെന്നുള്ള ലേറ്റസ്റ്റ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് വൈശാഖ്. ആഘോഷത്തിലല്ല മറിച്ച് മറ്റ് ചില സുപ്രധാന കാര്യങ്ങളുമായി ആകെ തിരക്കിലാണ് അദ്ദേഹം. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി നേരിട്ടെത്തി! പിറന്നാള്‍ ദിനത്തിലെ സന്ദര്‍ശനത്തിന് കൈയ്യടി! കാണാം!

  പരിഹസിച്ചവര്‍ക്കുള്ള ശക്തമായ മറുപടി

  പരിഹസിച്ചവര്‍ക്കുള്ള ശക്തമായ മറുപടി

  67 ലെത്തിയിട്ടും യുവതാരങ്ങളെപ്പോലെ ഓടി നടന്ന ചിത്രങ്ങള്‍ സ്വീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനത്തിന് ഇരയായ താരമാണ് മമ്മൂട്ടി. സിനിമകളുടെ കഥ കേള്‍ക്കാനും അത് ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ സ്വീകരിക്കാന്‍ ഈ താരം മടി കാണിക്കാറില്ല. പുതുമയും വ്യത്യസ്തതയുമുള്ള കഥകള്‍ക്കായാണ് താന്‍ എന്നും കാത്തിരിക്കുന്നതെന്ന് താരം പറഞ്ഞിരുന്നു. പരിചയസമ്പന്നരെന്നോ നവാഗതരെന്നോ നോക്കാതെയാണ് അദ്ദേഹം സിനിമ സ്വീകരിക്കാറുമുള്ളത്. അദ്ദേഹത്തെക്കുറിച്ചുള്ള പ്രധാന വിമര്‍ശനങ്ങളിലൊന്നും ഇക്കാര്യമാണ്. എന്നാല്‍ വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തിയാണ് അദ്ദേഹം മുന്നേറുന്നത്.

  ഡാന്‍സും സ്റ്റണ്ടും

  ഡാന്‍സും സ്റ്റണ്ടും

  ഡാന്‍സ് ചെയ്യാനറിയില്ല, സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നു, മമ്മൂട്ടിയെ എന്നും ട്രോളര്‍മാരും വിമര്‍ശകരും എടുത്തിട്ടലക്കുന്നതും ഇക്കാര്യത്തിലാണ്. ഡ്യൂപ്പിനെ ഉപയോഗിച്ചുള്ള ആക്ഷന്‍ രംഗങ്ങളുടെ യഥാര്‍ത്ഥ വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്. ഇക്കാര്യത്തില്‍ ഏറെ പഴി കേട്ട ചിത്രമായിരുന്നു ദി ഗ്രേറ്റ് ഫാദര്‍. ഡ്യൂപ്പിനെ ഉപയോഗിച്ച് സീനുകള്‍ ചിത്രീകരിക്കുന്നതും മമ്മൂട്ടി കൂളായി ഇരിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു. ട്രോളര്‍മാരും ഈ സംഭവം ആഘോഷമാക്കി മാറ്റിയിരുന്നു.

  ഡ്യൂപ്പിനെ വേണ്ടെന്ന് വെച്ചു

  ഡ്യൂപ്പിനെ വേണ്ടെന്ന് വെച്ചു

  സിനിമാജീവിതത്തിലെ തന്നെ വഴിത്തിരിവായേക്കാവുന്ന തീരുമാനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. പുതിയ സിനിമയായ മധുരരാജയ്ക്കായി ഡ്യൂപ്പിനെ ഉപയോഗിക്കുന്നില്ല. ഇതേക്കുറിച്ച് അദ്ദേഹം സംവിധായകനോടും പറഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വൈശാഖ് തന്നെയാണ് ഇതേക്കുറിച്ചുള്ള കാര്യം വ്യക്തമാക്കിയത്. സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  സംവിധായകന്റെ അഭിനന്ദനം

  സംവിധായകന്റെ അഭിനന്ദനം

  ഡ്യൂപ്പിനെ വേണ്ടെന്ന് വെച്ച് മമ്മൂട്ടിയുടെ തീരുമാനത്തെ പിന്തുണച്ചാണ് വൈശാഖ് എത്തിയത്. ഒരൊറ്റ ഷോട്ടില്‍പ്പോലും ഡ്യൂപ്പിനെ വേണ്ടെന്നാണ് അദ്ദേഹം നിര്‍ദേശിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ധൈര്യത്തിനും ആത്മസമര്‍പ്പണത്തിനും മുന്നില്‍ സല്യൂട്ട് ചെയ്യുന്നു. മമ്മൂട്ടിയുടെ കരിയറിലെ സുപ്രധാന ഡയലഗോുകളിലൊന്നായ ചന്തുവിനെ തോല്‍പ്പിക്കാനാവില്ല എന്ന ഡയലോഗും അദ്ദേഹം തന്റെ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

  പീറ്റര്‍ ഹെയ്‌നിനൊപ്പം മമ്മൂട്ടി

  പീറ്റര്‍ ഹെയ്‌നിനൊപ്പം മമ്മൂട്ടി

  ആദ്യ മലയാള ചിത്രത്തിലൂടെ മികച്ച ആക്ഷന്‍ കോറിയോഗ്രാഫര്‍ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയതാണ് പീറ്റര്‍ ഹെയ്ന്‍. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനെ ത്രില്ലിങ് രംഗങ്ങള്‍ ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. ഈ ചിത്രത്തിന് പിന്നാലെ മോഹന്‍ലാലിന്റെ ഒടിയനും ആക്ഷനൊരുക്കിയത് അദ്ദേഹമാണ്. ഇത്തവണ അദ്ദേഹം മമ്മൂട്ടിക്കൊപ്പമാണ് എത്തുന്നത്. മധുരരാജയിലെ പ്രധാനപ്പെട്ട സാഹസിക രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

  വൈശാഖിന്റെ പോസ്റ്റ്

  സംവിധായകന്‍ വൈശാഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം

  ആശംസയുമായി പീറ്റര്‍ ഹെയ്‌നും

  പീറ്റര്‍ ഹെയ്‌നിന്റെ ആശംസ

  English summary
  Mammootty performs a major action without dupe in Madura Raja
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X