»   » അളകപ്പനെ അപമാനിച്ച ഇടിയുടെ സംവിധായകനെ അടിക്കാന്‍ ജയസൂര്യ കൈയ്യോങ്ങി; സത്യാവസ്ഥ എന്ത്

അളകപ്പനെ അപമാനിച്ച ഇടിയുടെ സംവിധായകനെ അടിക്കാന്‍ ജയസൂര്യ കൈയ്യോങ്ങി; സത്യാവസ്ഥ എന്ത്

Posted By: Rohini
Subscribe to Filmibeat Malayalam

ശ്രദ്ധേയമായ ചില ചിത്രങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്ത സാജിദ് യാഹിയ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇടി. ജയസൂര്യ നായകനായ ചിത്രം സമ്മിശ്രപ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. അതിനിടയിലാണ് സംവിധായകനെ സംബന്ധിച്ച ഒരു തെറ്റായ വാര്‍ത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

പ്രശസ്ത ഛായാഗ്രാഹകന്‍ അളകപ്പന്‍ ഇടിയുടെ ഷൂട്ടിങ് സമയത്ത് ജയസൂര്യയെ കാണാന്‍ സെറ്റില്‍ വന്നിരുന്നുവത്രെ. എന്നാല്‍ സാജിദിന് അളകപ്പനെ മനസ്സിലായില്ല. പ്രശസ്ത ഛായാഗ്രാഹകനെ അപമാനിച്ച സാജിദിനെ അടിക്കാന്‍ ജയസൂര്യ കൈയ്യോങ്ങി എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇങ്ങനെ ഒരു സംഭവം സെറ്റില്‍ ഉണ്ടായിട്ടില്ല എന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു.


ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല

ഇങ്ങനെ ഒരു സംഭവം സെറ്റില്‍ ഉണ്ടായിട്ടില്ല എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സാജിദ് വ്യക്തമാക്കി. അളകപ്പന്‍ സര്‍ ഇടിയുടെ സെറ്റില്‍ വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഈ വാര്‍ത്ത തീര്‍ത്തും ആരുടെയോ സങ്കല്‍പ സൃഷ്ടി മാത്രമാണ് - സാജിദ് പറയുന്നു


സിനിമയില്‍ ചെറുതും വലുതുമില്ല

ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് ഞാന്‍ സിനിമയില്‍ വന്നത്. സിനിമയില്‍ വന്ന്, ഞാന്‍ ആദ്യം മനസ്സിലാക്കിയ കാര്യമാണ് ഇവിടെ വലുതും ചെറുതമായി ആരുമില്ല എന്ന്. എല്ലാവരുടെയും കൂട്ടായ അധ്വാനത്തിന്റെ ഫലമാണ് സിനിമ. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും സ്‌നേഹവും ബഹുമാനവും നല്‍കിയാണ് ഞാന്‍ എന്നും പെരുമാറിയിട്ടുള്ളത്


അളകപ്പന്‍ സാറിനോട് ബഹുമാനം മാത്രം

ഇത്രയും സീനിയറായ അളകപ്പന്‍ സാറിനോട്ട് ബഹുമാനം മാത്രമേയുള്ളൂ എന്നും സാജിദ് വ്യക്തമാക്കി. ഞാന്‍ കണ്ടു വളര്‍ന്ന സിനിമകളുടെ പിന്നില്‍ അദ്ദേഹത്തിന്റെ കൈകള്‍ ചലിച്ചിട്ടുണ്ട്.


സാജിദിന് പിന്തുണയുമായി അളകപ്പന്‍

അതേ സമയം, സാജിദിന് പിന്തുണയുമായി അളകപ്പനും ഫേസ്ബുക്കിലെത്തി. താന്‍ ഇടിയുടെ സെറ്റില്‍ പോയിട്ടില്ല എന്നും ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നും അളകപ്പനും പറയുന്നു. ഇതൊന്നും കണ്ട് വിഷമിക്കേണ്ട എന്ന് സാജിദിനോടും അളകപ്പന്‍ പറഞ്ഞു


വിശദമായി വിവരങ്ങള്‍ നല്‍കി സാജിദ്

വിഷയത്തെ കുറിച്ച് സാജിദ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വിവരങ്ങള്‍ വിശദമായി വായിക്കാം
English summary
Jayasurya, the versatile actor was rumoured to have had an ugly fallout with IDI aka Inspector Dawood Ibrahim director Sajid Yahiya. But, Sajid bitterly denied the rumours, through his official Facebook page recently.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X