»   » നായികയില്ലാതെ തേര്‍ഡ് വേള്‍ഡ് ബോയ്‌സ്

നായികയില്ലാതെ തേര്‍ഡ് വേള്‍ഡ് ബോയ്‌സ്

Posted By:
Subscribe to Filmibeat Malayalam

നായികയില്ലാത്തൊരു ചിത്രം, മലയാളത്തെ സംബന്ധിച്ച് അത് തീര്‍ത്തും പുതിയൊരു ആശയമാണ്. പ്രത്യേകിച്ച് എടുത്തുപറയത്തക്ക കാര്യമൊന്നുമില്ലെങ്കിലും നായകന്റെ നിഴലായി ഒരു നായികയുണ്ടാവുകയെന്നത് സിനിമയിലെ അലിഖിത നിയമമാണ്.

നായികമാര്‍ ധാരാളമുള്ള മലയാളത്തില്‍ അത്തരത്തിലുള്ള റോളുകള്‍ അഭിനയിക്കാനും ആളെകിട്ടാനില്ലാത്ത അവസ്ഥയില്ലതാനും. പക്ഷേ മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്ന ഒരു പുതിയ സംവിധായകകൂട്ടുകെട്ട് നായികയില്ലാത്തൊരു ചിത്രമെടുക്കുകയാണ്. എന്നാല്‍ ചിത്രത്തില്‍ സ്ത്രീസാന്നിധ്യമില്ലെന്ന് പറയാന്‍ കഴിയില്ല. നായികയില്ലെന്നുമാത്രം.

തിരക്കഥാകൃത്തുക്കളായ അയ്യപ്പ സ്വരൂപം സഹലാധരന്‍ ശശിധറും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. തേര്‍ഡ് വേള്‍ഡ് ബോയ്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പുത്തന്‍സിനിമകളുടെ സ്ഥിരം സാന്നിധ്യമായ ശ്രീനാഥ് ഭാസിയാണ് നായകനായി എത്തുന്നത്. ഇപ്പോഴത്തെ ട്രെന്റിനൊപ്പം നടന്ന് ഒരു റോഡ് മൂവിയോ ഒരു കുടുംബചിത്രമോ എടുക്കാനല്ല തങ്ങള്‍ ശ്രമിക്കുന്നതെന്നും തീര്‍ത്തും അസാധാരണമായ ഒരു ചിത്രമായിരിക്കും ഇതെന്നും സംവിധായകര്‍ പറയുന്നു.

Third World Boys

ഏഴ് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ശ്രീനാഥിനെക്കൂടാതെ ബാലു വര്‍ഗ്ഗീസ്, സൗഭിന്‍ സാഹിര്‍, ഷൈന്‍ ടോം ചാക്കോ, വില്‍സണ്‍ ജോസഫ്, സുധി കോപ്പ, പ്രേംജിത്ത് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന താരങ്ങള്‍.

വാഗമണില്‍ ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാംഘട്ട ഷൂട്ടിങ് നടക്കുകയാണ്.

English summary
New film Third World Boys, which stars Sreenath Bhasi in the lead alongside six other young actors, will not have a female lead in the movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam