»   » താരങ്ങള്‍ക്ക് ഇനി മാനേജര്‍മാരില്ല

താരങ്ങള്‍ക്ക് ഇനി മാനേജര്‍മാരില്ല

Posted By:
Subscribe to Filmibeat Malayalam
Padmapriya
ചലച്ചിത്ര താരങ്ങളുടെ മാനേജര്‍ സംസ്‌ക്കാരത്തിനെതിരെ കടുത്ത നടപടികളുമായി മുന്നോട്ടു പോകാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. താരങ്ങള്‍ക്ക് ഇനി മാനേജര്‍മാര്‍ വേണ്ടെന്നും അവരുമായി യാതൊരു വിധ ചര്‍ച്ചകള്‍ വേണ്ടെന്നുമാണ് അസോസിഷയന്‍ തീരുമാനമെടുത്തിരിയ്ക്കുന്നത്.

നിര്‍മാതാക്കളുമയി ചര്‍ച്ചകള്‍ നടത്തുന്നതിനും മറ്റുമായി മലയാള സിനിമയിലെ പല താരങ്ങളും മാനേജര്‍മാരെ റിക്രൂട്ട് ചെയ്തിരുന്നു. ഇവരുമായി യാതൊരു ഇടപാടും വേണ്ടെന്നാണ് ഇപ്പോള്‍ തീരുമാനം.

സംവിധായകന്‍ എംഎ നിഷാദും നടി പത്മപ്രിയയും തമ്മിലുണ്ടായ പ്രശ്‌നങ്ങളാണ് ഇങ്ങനെയരു തീരുമാനമെടുക്കുന്നതിലേക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ കൊണ്ടുചെന്നെത്തിച്ചത്. നമ്പര്‍ 66 മധുര ബസ്സ് എന്ന സിനിമയുടെ ഷൂട്ടിങിനിടെ നടിയുടെ മാനേജര്‍ തന്റെ കയ്യില്‍ നിന്നും കൂടുതല്‍ പണം ആവശ്യപ്പെട്ടിരുന്നുവെന്ന് നിഷാദ് അസോസിയേഷന് പരാതി നല്‍കിയിരുന്നു.

എട്ടു ലക്ഷം രൂപയ്ക്കാണ് പത്മപ്രിയ തന്റെ സിനിമയില്‍ അഭിനയിക്കാമെന്നേറ്റത്. മാനേജര്‍ ഇടപെട്ടതോടെ ഇത് പത്ത് ലക്ഷമായി ഉയര്‍ന്നു. മാനേജര്‍ക്കുള്ള കമ്മീഷനും നിര്‍മാതാവിന്റെ പോക്കറ്റില്‍ നിന്ന് കൊടുക്കേണ്ടി വന്നുവെന്നും നിഷാദ് ആരോപിച്ചിരുന്നു.

നടീനടന്മാരുടെ സംഘടനയായ അമ്മയടക്കമുള്ള മറ്റു ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ച ചെയ്ത മാനേജര്‍മാരെ ഒഴിവാക്കാനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നീക്കം.

English summary
The Producers’ Association has decided that from now on, they will be talking directly to the stars and not to their manager

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam