»   » തനിയ്ക്കല്ല ചേട്ടനാണ് കല്യാണമെന്ന് കാവ്യ

തനിയ്ക്കല്ല ചേട്ടനാണ് കല്യാണമെന്ന് കാവ്യ

Posted By:
Subscribe to Filmibeat Malayalam

മാധ്യമങ്ങളിലെല്ലാം താന്‍ വിവാഹം കഴിയ്ക്കാന്‍ പോവുകയാണെന്നുള്ള വാര്‍ത്തകള്‍ കണ്ട് ആകെ അമ്പരന്നിരിക്കുകയാണ് നടി കാവ്യ മാധവന്‍. കഴിഞ്ഞ ദിവസം കാവ്യയും കുടുംബവും ഗുരുവായൂരില്‍ ദര്‍ശനം നടത്തുകയും കൃഷ്ണനാട്ടം സ്വയംവരമുള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തുകയും ചെയ്തതോടെയാണ് കാവ്യ വീണ്ടും വിവാഹത്തിനൊരുങ്ങുകയാണെന്ന് വാര്‍ത്ത വന്നത്.

എന്നാല്‍ കാവ്യ പറയുന്നത് തന്റെ കല്യാണം ഇപ്പോഴില്ല ചേട്ടനാണ് വിവാഹിതനാകാന്‍ പോകുന്നതെന്നാണ്. മനോരമയോടാണ് കാവ്യ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിദേശത്ത് ജോലിചെയ്യുന്ന ചേട്ടന്‍ നാട്ടിലെത്തിയിട്ടുണ്ടെന്നും ഉടന്‍ വിവാഹിതനാകുമെന്നും കാവ്യ പറഞ്ഞു. ചേട്ടന്റെ വിവാഹവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായിട്ടാണ് തങ്ങള്‍ ഗുരുവായൂരിലെത്തി വഴിപാടുകള്‍ നടത്തിയതെന്നും കാവ്യ പറഞ്ഞു. തലശേരിസ്വദേശിനിയും ചേട്ടനും തമ്മിലുള്ള വിവാഹം നിശ്ചയിച്ചുകഴിഞ്ഞതാണെന്നും താരം പറഞ്ഞു.

ഗുരുവായൂരില്‍ തൊഴാല്‍ പോയപ്പോള്‍ താനും തുലഭാരം നടത്തിയിട്ടുണ്ടെന്നും എന്നാല്‍ അത് വീണ്ടും വിവാഹം ശരിയാകാന്‍ വേണ്ടിയാണെന്ന് പറയുന്നത് എന്തര്‍ത്ഥത്തിലാണെന്നും കാവ്യ ചോദിക്കുന്നു. തന്റെ വിവാഹം നിശ്ചയിച്ചാല്‍ അത് തീര്‍ച്ചയായും സുഹൃത്തുക്കളെയും മാധ്യമങ്ങളെയും അറിയിക്കുമെന്നും കാവ്യ ഉറപ്പുപറഞ്ഞു.

English summary
Actress Kavya Madhavan said that she doesn't have plans to marry now.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam