»   » ഭാമയ്ക്ക് ഐറ്റം ഡാന്‍സ് മതിയായി

ഭാമയ്ക്ക് ഐറ്റം ഡാന്‍സ് മതിയായി

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഗ്രാമീണപ്പെണ്‍കൊടി ഇമേജുമായി നില്‍ക്കുന്ന പല നടിമാരും അന്യഭാഷകളിലെത്തുമ്പോള്‍ അല്‍പസ്വല്‍പം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നത് പതിവുള്ള കാര്യമാണ്. മീര ജാസ്മിന്‍, നയന്‍താര തുടങ്ങിയവരെല്ലാം ഈ നിരയില്‍പ്പെട്ട താരങ്ങളായിരുന്നു. ഇപ്പോള്‍ ഇക്കൂട്ടത്തില്‍ എത്തിയിരിക്കുന്നത് സംവിധായകന്‍ ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച നടി ഭാമയാണ്.

കന്നഡയിലാണ് ഭാമയുടെ ഗ്ലാമര്‍ അവതാര്‍, കന്നഡ പ്രേക്ഷകര്‍ ഭാമയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. പക്ഷേ കന്നഡച്ചിത്രത്തിലെ ഭാമയുടെ ഐറ്റം ഡാന്‍സും ഗ്ലാമര്‍ വേഷങ്ങളും മറ്റും കണ്ട് അമ്പരന്ന മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ നടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഭാമ പഴയ ആ നാടന്‍ പെണ്ണ് രീതിയില്‍ത്തന്നെ അഭിനയിച്ചാല്‍ മതിയെന്നാണ് ആരാധകര്‍ പറയുന്നത്.


ആരാധകര്‍ ഇങ്ങനെയൊന്നും പറയരുതെന്നും കഥ ആവശ്യപ്പെട്ടതുകൊണ്ടാണ് ഗ്ലാമറസാവുകയും ഐറ്റം നമ്പര്‍ ചെയ്യുകയും ചെയ്തതെന്ന് ഭാമ നേരത്തേ തന്നെ പറഞ്ഞിരുന്നു. ഇ്‌പ്പോഴും താരം അത് ആവര്‍ത്തിക്കുന്നുമുണ്ട്, മാത്രമല്ല ഇനിയൊരിക്കലും ഐറ്റം ഡാന്‍സ് എന്ന സാഹസത്തിന് മുതിരില്ലെന്നും ഭാവ വ്യക്തമാക്കി.

തന്റെ കരിയറിലെ ആദ്യത്തേതും അവസാനത്തേതുമായ ഐറ്റം ഡാന്‍സായിരിക്കും കന്നഡച്ചിത്രമായ ഓട്ടോ രാജയിലേതെന്ന് ഭാമ പറയുന്നു. ചിത്രത്തിലെ കഥ ആ ഗാനരംഗങ്ങളും ഗ്ലാമര്‍ വേഷവും ആവശ്യപ്പെടുന്നു, അതുകൊണ്ടുമാത്രമാണ് അത് ചെയ്തത്. ഇനി അത്തരമൊരു സാഹസം ചെയ്യാന്‍ ഞാനില്ല- ഭാമ പറയുന്നു.

ഐറ്റം ഡാന്‍സില്‍ തന്റെ ഗ്ലാമര്‍ പ്രദര്‍ശനം വൃത്തികെട്ട രീതിയിലൊന്നുമല്ലെന്നും ഒരൊറ്റ ഐറ്റം ഡാന്‍സ് ചെയ്തുവെന്ന് വച്ച് തന്നെ അത്തരം നടിമാരുടെ കൂട്ടത്തില്‍ കൂട്ടരുതെന്നും ഭാമ ആരാധകരോട് പറയുന്നു.

English summary
Actress Bhama who had done an item dance for her Kannada flick Auto Raja saying that she would not do item numbers in future

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam