»   » ഇനി ഐറ്റം ഡാന്‍സിനില്ല; മല്ലിക ഷെരാവത്

ഇനി ഐറ്റം ഡാന്‍സിനില്ല; മല്ലിക ഷെരാവത്

Posted By:
Subscribe to Filmibeat Malayalam
mallika
മുംബൈ: ചിലര്‍ തനത് സ്വഭാവം കൈവിട്ടാല്‍ പിന്നെ അവരെ ഒന്നിനും കൊള്ളാതാവും. അങ്ങനെ കരിയറില്‍ കടുത്ത തീരുമാനമെടുത്ത പലരും പിന്നീട് ഖേദം പ്രകടിപ്പിക്കുന്നത് നാം കണ്ടിട്ടുണ്ട്. അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന് പ്രഖ്യാപിച്ച് പലരും പഴയ കോലത്തിലേക്ക് തിരിച്ചുവന്നിട്ടും ഉണ്ട്.

മേനി പ്രദര്‍ശനത്തിന് താനില്ല എന്ന മല്ലിക ഷെരാവത്തിന്റെ പ്രസ്താവനയാണ് ആരാധകരുടെ മനസ്സില്‍ അങ്കലാപ്പ് പടര്‍ത്തിയിരിക്കുന്നത്. ഗ്ലാമറസ് റോളുകളിലൂടെയും മേനി പ്രദര്‍ശനത്തിലൂടെയും കാണികളുടെ മനസ്സില്‍ കയറിക്കൂടിയ ബോളിവുഡ് താരത്തിന് പെട്ടെന്ന് ബോധോദയമുണ്ടായത് പോലെയാണ് പ്രസാതവന വന്നത്.

ഐറ്റം നമ്പറുകളും അതിഗ്ലാമറസ് റോളുകളും ചെയ്യാന്‍ താനില്ല എന്നാണ് താരത്തിന്റെ പ്രസ്താവന. ഇത്തരം റോളുകള്‍ക്കായി തനിക്ക് നിരവധി ഓഫറുകളാണ് വരുന്നത്. എന്നാല്‍ ഇനി ഇത്തരം റോളുകള്‍ ചെയ്യില്ല - മല്ലിക മനസ്സുതുറക്കുന്നു. രാജസ്ഥാനില്‍ കൊല്ലപ്പെട്ട നഴ്‌സിന്റെ കഥയുമായെത്തുന്ന ഡേര്‍ട്ടി പൊളിറ്റിക്‌സ് ആണ് ഗ്ലാമര്‍ ഫ്രീ ആയി മല്ലിക വെള്ളിത്തിരയിലെത്തുന്ന പുതിയ ചിത്രം.

മേനി പ്രദര്‍ശനത്തില്‍ പുതുമുഖങ്ങളോട് പിടിച്ചുനില്‍ക്കാന്‍ പറ്റില്ല എന്ന് തോന്നിയിട്ടാണോ പുതിയ തീരുമാനം എന്ന് മല്ലിക ഇനിയും വെളിപ്പെടുത്താനിരിക്കുന്നതേയുള്ളു. അതിനിടെ മല്ലിക ബോളിവുഡിലേക്ക് കൂടുമാറുന്നു എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത താരം നിഷേധിച്ചു. ഹോളിവുഡ് ചിത്രമായ പൊളിറ്റിക്‌സ് ഒഫ് ലവ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ലോസ് ആഞ്ജല്‍സിലായിരുന്നു നടി.

English summary
Bollywood actress Mallika Sherawat made clear that she wont involve in item dance scenes again.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam