»   » എനിയ്ക്ക് മോഹന്‍ലാലിനെ അറിയുക പോലുമില്ല: വികെപി

എനിയ്ക്ക് മോഹന്‍ലാലിനെ അറിയുക പോലുമില്ല: വികെപി

Posted By:
Subscribe to Filmibeat Malayalam
Mohanlal
ഫഹദ് നായകനാവുന്ന നത്തോലി ചെറിയ മീനല്ല എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ നായകനായ ചിത്രമാണ് ചെയ്യുന്നതെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്ന് വികെ പ്രകാശ്. ഇത്തരം റിപ്പോര്‍ട്ടുകള്‍ എങ്ങനെയാണ് ഉണ്ടാകുന്നതാണെന്നും ആരാണ് ഇതിന് പിന്നിലെന്നും അറിയില്ല. തനിയ്ക്ക് മോഹന്‍ലാലിനെ അറിയുക പോലുമില്ലെന്നും വികെ പ്രകാശ് പറയുന്നു.

മോഹന്‍ലാലുമായി അത്തരം ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നുമാത്രമല്ല അങ്ങിനെയൊരു ചിത്രത്തെക്കുറിച്ച് ആരും നിര്‍ദേശിക്കുക പോലും ചെയ്തിട്ടില്ല. ഇത്തരം റിപ്പോര്‍ട്ടുകള്‍ എന്നെ ഏറെ വിഷമിപ്പിക്കുന്നു. എന്റെ മറ്റെല്ലാ പ്രൊജക്റ്റുകളെയും ഈ തെറ്റായ വാര്‍ത്ത ബാധിക്കുന്നുണ്ടെന്നും പ്രകാശ് വ്യക്തമാക്കി.

റണ്‍ ബേബി റണ്‍ പ്രൊഡ്യൂസര്‍ മിലന്‍ ജലീലാണ് സിനിമ നിര്‍മിയ്ക്കുന്നതെന്നും ചിത്രത്ിതന്റെ ഷൂട്ടിങ് ഈ വര്‍ഷാവസാനം ആരംഭിയ്ക്കുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നത്തോലി ചെറിയ മീനല്ല എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായെത്തുന്നത് തെന്നിന്ത്യന്‍ താരം കമാലിനി മുഖര്‍ജിയാണ്. ഈ സിനിമയ്ക്ക് ശേഷം പുതിയ സിനിമകളുടെ കരാറുകളൊന്നും ഏറ്റെടുത്തിട്ടില്ലെന്നും വികെപി പറഞ്ഞു. പ്രശംസയും വിമര്‍ശനവും ഒരുപോലെ ഏറ്റുവാങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം വികെപിയുടെ മറ്റൊരു സിനിമ കൂടി റിലീസിന് തയാറായിക്കഴിഞ്ഞു. വന്‍താര അണിനിരക്കുന്ന പോപ്പിന്‍സാണ് ഇനി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

English summary
A couple of days ago, it was reported that VK Prakash had initiated talks with Mohanlal for a project under Milan Jallel banner. Bring this up, and VKP says, “There is no movie with Mohanlal at the moment

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam