»   » സൂപ്പര്‍സ്റ്റാര്‍ ചിത്രമായ ഒപ്പത്തിന് ഇത്തവണ ഒരു ദേശീയ അവാര്‍ഡ് പോലും ഉണ്ടാകില്ല, കാരണം ഇതാണ്

സൂപ്പര്‍സ്റ്റാര്‍ ചിത്രമായ ഒപ്പത്തിന് ഇത്തവണ ഒരു ദേശീയ അവാര്‍ഡ് പോലും ഉണ്ടാകില്ല, കാരണം ഇതാണ്

Posted By: Nihara
Subscribe to Filmibeat Malayalam

സംസ്ഥാന അവാര്‍ഡില്‍ പരിഗണനയൊന്നും ലഭിക്കാതിരുന്ന മോഹന്‍ലാല്‍ ചിത്രമായ ഒപ്പത്തിന് ദേശീയ പുരസ്‌കാരത്തിലും ഇടം പിടിക്കാന്‍ കഴിയില്ല. മലയാള സിനിമയിലെ തന്നെ മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റേത്. തൊടുന്നതെല്ലാം ഹിറ്റാക്കുന്ന സംവിധായകനും നായകനുമായി മലയാള സിനിമ വിശേഷിപ്പിക്കുന്ന ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളൊക്കെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്.

നീണ്ട ഇടവേളയ്ക്കു ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ച ചിത്രമാണ് ഒപ്പം. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള അവാര്‍ഡ് പട്ടികയില്‍ മോഹന്‍ലാലിന് ഇടം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശക്തമായ തിരിച്ചുവരവ്

വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ച ചിത്രം ബോക്‌സോഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ ഗീതാഞ്ജലിക്കു ശേഷം ഇരുവരും ഒരുമിച്ചത് ഈ ചിത്രത്തിലൂടെയാണ്.

പരീക്ഷണത്തില്‍ വിജയിച്ചു

ജന്‍മനാ അന്ധനായ ജയരാമനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. കാഴ്ച പരിമിതിയുണ്ടെങ്കിലും കേള്‍വിയില്‍ അപാര കഴിവുണ്ട് ജയരാമന്. അതുകൊണ്ടു തന്നെ എത്ര ചെറിയ ശബ്ദമുണ്ടായാലും ജയരാമന്‍ തിരിച്ചറിയും.

ത്രില്ലര്‍ ചിത്രം

കുടുംബ ചിത്രങ്ങളും തമാശയുമായാണ് മുന്‍പൊക്കെ ഈ കൂട്ടുകെട്ട് പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിയിരുന്നത്. എന്നാല്‍ ഇത്തവണ ത്രില്ലര്‍ ചിത്രത്തിലൂടെയാണ് ഇരുവരും എത്തിയത്. ചുവടു മാറ്റം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്തു.

കഥ,തിരക്കഥ, സംവിധാനം

ചിത്രത്തിന് തിരക്കഥയൊരുക്കിയതും പ്രിയദര്‍ശനാണ്. നിരൂപക ശ്രദ്ധ നേടിയ ചിത്രം ബോക്‌സോഫീസിലും റെക്കോര്‍ഡ് കളക്ഷന്‍ നേടിയിരുന്നു.

ദേശീയ അവാര്‍ഡിന് പരിഗണിക്കാന്‍ കഴിയില്ല

ഇത്തവണത്തെ ദേശീയ അവാര്‍ഡ് ജൂറിയെ നയിക്കുന്നത് പ്രിയദര്‍ശനാണ്. സ്വന്തം ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താനാവാത്തതിനാല്‍ ഒപ്പത്തിന് പ്രത്യേകിച്ച് ഒരു പുരസ്‌കാരവും ലഭിക്കില്ല.

പുതിയ ചുമതലയില്‍ സംതൃപ്തി

35 വര്‍ഷമായി ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നയാള്‍ എന്ന നിലയില്‍ പുതിയ ഉത്തരവാദിത്തം ആത്മവിശ്വാസത്തോടെ നിര്‍വഹിക്കാനാവുമെന്ന് പ്രിയന്‍ പ്രതീക്ഷ പുലര്‍ത്തുന്നു. മലയാളവും ഹിന്ദിയും തമിഴുമുള്‍പ്പെടെ തൊണ്ണൂറിലേറെ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

ദേശീയപുരസ്കാര ജേതാവാണ്

2007ല്‍ തമിഴില്‍ സംവിധാനം ചെയ്ത കാഞ്ചീവരത്തിന് പ്രിയദര്‍ശന് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. മലയാളത്തില്‍ 1996ല്‍ ഒരുക്കിയ കാലാപാനിക്ക് മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചു. മോഹന്‍ലാല്‍ നായകനായ ഒപ്പമാണ് അവസാനം സംവിധാനം ചെയ്ത ചിത്രം. നിരൂപകശ്രദ്ധയും ബോക്‌സ്ഓഫീസ് വിജയവും നേടിയിരുന്നു ചിത്രം.

English summary
Here is the reason for Oppam won't get any national award.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam