»   » തിരനോട്ടംക്യാമറ ലാല്‍ തിരിച്ചുനല്‍കേണ്ട: ചെറിയാന്‍

തിരനോട്ടംക്യാമറ ലാല്‍ തിരിച്ചുനല്‍കേണ്ട: ചെറിയാന്‍

Posted By:
Subscribe to Filmibeat Malayalam

തന്റെ ആദ്യ ചിത്രമായ തിരനോട്ടം ചിത്രീകരിച്ച ക്യാമറ മോഹന്‍ലാല്‍ സ്വന്തമാക്കിയത് നിയമവിരുദ്ധമാണെന്നുള്ളത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി കെഎസ്എഫ്ഡിസി ചെയര്‍മാന്‍ സാബു ചെറിയാന്‍ രംഗത്ത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ക്യാമറ സ്വന്തമാക്കിയതില്‍ ഒരു അപാകതയുമില്ലെന്നും ലാല്‍ അത് തിരിച്ച് നല്‍കേണ്ടതില്ലെന്നും സാബു ചെറിയാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

തിരനോട്ടം ക്യാമറിയുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും ക്യാമറ തിരിച്ചു കൊടുക്കാന്‍ സന്നദ്ധനാണെന്നു മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ക്യാമറ തിരിച്ചു വാങ്ങേണ്ട ആവശ്യമില്ലെന്നാണ് സാബു ചെറിയാന്‍ പറയുന്നത്. കേസ് റജിസ്റ്റര്‍ ചെയ്തവര്‍ അതുമായി മുന്നോട്ട് പോവട്ടെയെന്നും അദ്ദേഹം പറയുന്നു.

Mohanlal

കെഎസ്എഫ്ഡിസിയെ സംബന്ധിച്ച് ആ ക്യാമറ പ്രവര്‍ത്തിക്കാത്ത ഒരു പഴയവസ്തുമാത്രമാണ്, പ്രവര്‍ത്തനക്ഷമമല്ലാത്തതും വിപണിയില്‍ നിന്നു തന്നെ അപ്രത്യക്ഷമായതുമായ ക്യാമറയാണ് ഇത്. ഇത് ലേലത്തില്‍ വെയ്ക്കണമായിരുന്നുവെന്നാണ് ആളുകള്‍ വാദിയ്ക്കുന്നത്. ലേലത്തില്‍ വച്ചാല്‍ത്തന്നെ ഇതാരാണ് വാങ്ങുക?

100 വര്‍ഷത്തിലധികം പഴക്കമുള്ള വസ്തുക്കളാണ് പുരാവസ്തു വിഭാഗത്തില്‍ പെടുന്നത്. 1978സെപ്റ്റംബറില്‍ ആയിരുന്നു തിരനോട്ടം സിനിമ ഇറങ്ങിയത്. 1976-ല്‍ ഇറങ്ങിയ ആരീസ്ടുബി ക്യാമറയിലാണ് ഈ പടം ഷൂട്ട് ചെയ്തിരിക്കുന്നത്. ലാലിന് അതിനോട് ഒരു വൈകാരിക അടുപ്പമുണ്ട്. ആ പഴയ പ്രവര്‍ത്തിയ്ക്കാത്ത ക്യാമറയ്ക്ക് പകരമായി ലാല്‍ വാങ്ങിനല്‍കിയിരിക്കുന്നത് പുത്തന്‍ ക്യാമറയാണ്-സാബു ചെറിയാന്‍ പറയുന്നു.

English summary
KSFDC Chariman Sabu Cheriyan said that there is no need for Mohanlal to return the Camera which was used to shot his first movie Thiranottam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam