»   » മോഹന്‍ലാലിനോടും മമ്മൂട്ടിയോടും പ്രതിഫലം കുറയ്ക്കാന്‍ പറയാന്‍ ആര്‍ക്കും ധൈര്യമില്ല; രാജീവ് രവി

മോഹന്‍ലാലിനോടും മമ്മൂട്ടിയോടും പ്രതിഫലം കുറയ്ക്കാന്‍ പറയാന്‍ ആര്‍ക്കും ധൈര്യമില്ല; രാജീവ് രവി

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഏറ്റവും അധികം വേതനം വാങ്ങുന്നത് മോഹന്‍ലാലും മമ്മൂക്കയും പൃഥിരാജുമാണ് എന്നതാണോ ഈ പറഞ്ഞതിന്റെ അര്‍ത്ഥം. വേതന വര്‍ധനവ് സംബന്ധിച്ച് തൊഴിലാളികള്‍ നടത്തിയ സമരത്തിനോട് യോജിപ്പ് പ്രകടിപ്പിച്ച് സംസാരിക്കുന്നതിനിടയിലാണ് രാജീവ് രവി ഇക്കാര്യം പറഞ്ഞത്.

തൊഴിലാളികളുടെ വേതനം കുറയ്ക്കുകയല്ല വേണ്ടതെന്നും മുന്‍നിര താരങ്ങളുടെ വേതനമാണ് കുറയ്‌ക്കേണ്ടതെന്നും രാജീവ് പ്രമുഖ മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞു. മോഹന്‍ലാലിനോടും മമ്മൂട്ടിയോടും പൃഥിരാജിനോടും ഇക്കാര്യം പറയുന്നതിന് ഒരു നിര്‍മ്മാതാവിനും ധൈര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

rajiv-ravi

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വേതന വര്‍ധനവ് അടിസ്ഥാന നിരക്കാണ്, ജോലി ചെയ്യുന്നവന് കൂലി നല്‍കണമെന്നും രാജീവ് അഭിപ്രായപ്പെട്ടു. ദുല്‍ഖര്‍ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോള്‍ രാജീവ് രവി.

English summary
no one has the guts to say reduce the salary of superstars
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam