»   » കല്ല്യാണം; ടെന്‍ഷനടിയ്ക്കാന്‍ സമയമില്ലെന്ന് ആസിഫ്

കല്ല്യാണം; ടെന്‍ഷനടിയ്ക്കാന്‍ സമയമില്ലെന്ന് ആസിഫ്

Posted By:
Subscribe to Filmibeat Malayalam

മലയാളസിനിമയിലെ കല്യാണച്ചെറുക്കന്‍ ആസിഫ് അലി കെട്ടിന് മുമ്പ് ജോലികള്‍ തീര്‍ക്കുന്ന തിരക്കില്‍. ഇപ്പോള്‍ ജീന്‍ പോള്‍ ലാലിന്റെ ഹണിബീയെന്ന ചിത്രത്തിലാണ് ആസിഫ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മെയ് 26നാണ് ആസിഫിന്റെ വിവാഹം. ഇതിന് മുമ്പ് ഹണിബിയുടെ ജോലികള്‍ തീര്‍ക്കുന്ന തിരക്കിലാണ് താനെന്നും അതുകൊണ്ടുതന്നെ ബാച്ച്‌ലര്‍ പാര്‍ട്ടിയ്ക്കും വിവാഹസ്വപ്‌നങ്ങള്‍ക്കുമൊന്നും സമയമില്ലെന്നും ആസിഫ് പറയുന്നു.

ഷൂട്ടിങുമായി ബന്ധപ്പെട്ട് ലക്ഷദ്വീപിലാണ് ആസിഫ് ഇപ്പോഴുള്ളത്. ചിത്രത്തിനായി വെള്ളത്തിനടിയില്‍ നിന്നുള്ള കുറച്ച് സീനുകള്‍ കൂടി എടുക്കാനുണ്ട്. അത് കഴിഞ്ഞാല്‍ ഞാന്‍ ഫ്രീയാകും എന്നിട്ടുവേണം കല്യാണത്തിന് എല്ലാവരെയും വ്യക്തിപരമായി ക്ഷണിക്കാന്‍- ആസിഫ് പറയുന്നു.

Asif Ali

വിവാഹത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ടെന്‍ഷനുണ്ടോയെന്ന് ചോദിച്ചാല്‍ ആസിഫിന്റെ മറുപടി ഇങ്ങനെയാണ്- ഇപ്പോള്‍ ഞാന്‍ കൂളാണ്, ആകെ ടെന്‍ഷനുണ്ടാക്കുന്ന ഒരുകാര്യം വിവാഹദിവസത്തേയ്ക്ക് ഷൂട്ടിങ് തീരുമോയെന്ന ചിന്തയാണ്. ഇത്തരം ടെന്‍ഷനുകളെല്ലാം ഒരു നടന്റെ ജീവിതത്തിന്റെ ഭാഗമാണ്.

26ന് വധുവിന്റെ നാടായ കണ്ണൂരില്‍ വച്ചാണ് വിവാഹം നടക്കുന്നത്. അതുകഴിഞ്ഞ് ജൂണ്‍ 1ന് കൊച്ചിയില്‍ റിസപ്ഷന്‍ നടക്കുന്നുണ്ട്.

English summary
Asif Ali might just have a few days of bachelorhood left before he ties the knot but the actor is now literally submerged in his work.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam