Just In
- 2 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 2 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 3 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 3 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- News
ആനയ്ക്കെതിരെ മസനഗുഡിയില്‍ കൊടുംക്രൂരത, ടയര്‍ കത്തിച്ചെറിഞ്ഞു, പൊള്ളലേറ്റ ആന ചെരിഞ്ഞു!!
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിഷമഘട്ടത്തില്‍ താങ്ങായത് മകന്! കഴിഞ്ഞുപോയ സംഭവങ്ങളെക്കുറിച്ചോര്‍ത്ത് ദു:ഖിക്കാറില്ലെന്നും ശ്രിന്ദ
19ാമത്തെ വയസ്സിലായിരുന്നി ശ്രിന്ദ വിവാഹിതയായത്. 4 വര്‍ഷത്തിന് ശേഷം താരം വിവാഹമോചനം നേടുകയായിരുന്നു. ജീവിതത്തിലെ തെറ്റായ തീരുമാനങ്ങളിലൊന്നായിരുന്നു അതെന്നും അന്നങ്ങനെ സംഭവിച്ചുപോയതിനെക്കുറിച്ചോര്ത്ത് പിന്നീട് ദു:ഖിച്ചിട്ടില്ലെന്നും താരം പറയുന്നു. അര്‍ഹാനായിരുന്നു വിഷമഘട്ടത്തില്‍ തന്നെ പിന്തുണച്ചത്. അവന്റെ ഭാവിയും തന്റെ സിനിമാജീവിതത്തിനുമായിരുന്നു പിന്നീട് താന്‍ പ്രധാന്യം നല്‍കിയതെന്നും താരം പറയുന്നു. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്. മകനൊപ്പമുള്ള ചിത്രങ്ങളും അവന്റെ വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയയിലൂടെ എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.
ബിഗ് ബജറ്റില്‍ ആക്ഷന്‍ ചിത്രവുമായി അനി ശശിയും പ്രണവും! ഇരുവരും വിസ്മയിപ്പിക്കുമെന്നുറപ്പ്! കാണൂ!
ആര്ടിസ്റ്റാവാനാണ് അവന് താല്പര്യം. പെയിന്റിങ്ങിനോട് പ്രത്യേക താല്പര്യമാണ്. അത് കാണുമ്പോള്‍ തനിക്ക് സന്തോഷമാണെന്നും താരം പറയുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായിരുന്നു അവന്റെ ജനനം. തന്നിലെ സ്ത്രീക്ക് പൂര്‍ണ്ണത ലഭിച്ചത് അപ്പോഴാണെന്നും താരം നേരത്തെ ഒരഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു. സിനിമാജീവിതത്തിലായാലും വ്യക്തി ജീവിതത്തിലായാലും മികച്ച പിന്തുണയാണ് അവന് നല്‍കുന്നത്. യുവസംവിധായകനായ സിജു എസ് ബാവയുമായുള്ള വിവാഹത്തിനിടയില്‍ നിറഞ്ഞുനിന്നതും അര്‍ഹാനായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
നിവിന്‍ പോളി ചിത്രമായ 1983 ലെ താരത്തിന്റെ അഭിനയവും ഡയലോഗുകളും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ആട്, കുഞ്ഞിരാമായണം, പറവ, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങി നിരരവധി സിനിമകളിലാണ് ഈ താരം അഭിനയിച്ചത്. വിവാഹത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും സോഷ്യല്‍ മീഡിയയും താരത്തിന് ആശംസ അറിയിച്ചിരുന്നു. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിനത്തില്‍ തനിക്കൊപ്പം നിന്ന എല്ലാവര്ക്കും നന്ദി അറിയിച്ച് താരം രംഗത്തെത്തിയിട്ടുണ്ട്.