»   » ബിലാലില്‍ ദുല്‍ഖര്‍ ഇല്ലെന്നുറപ്പായി.. പ്രണവിനെ ഉറപ്പിക്കാമോ? സംവിധായകന്റെ ഉത്തരം?

ബിലാലില്‍ ദുല്‍ഖര്‍ ഇല്ലെന്നുറപ്പായി.. പ്രണവിനെ ഉറപ്പിക്കാമോ? സംവിധായകന്റെ ഉത്തരം?

Posted By:
Subscribe to Filmibeat Malayalam
ബിലാലില്‍ ദുല്‍ഖറുണ്ടാകില്ല, അതിന് സംവിധായകന്‍ പറഞ്ഞ കാരണം | filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചെത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാദകര്‍. അമല്‍ നീരദ് ചിത്രമായ ബിഗ്ബിയുടെ രാം ഭാഗമായ ബിലാലില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍. ഇരുവരും ഒരുമിച്ചെത്തുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങളുായിരുന്നു.

മിലിന്ദുമായുള്ള ലിപ് ലോക്കിനിടയില്‍ ചുണ്ടുകള്‍ മരവിച്ച് പോയിരുന്നു.. മോഹന്‍ലാലിന്‍റെ നായിക പറയുന്നത്

അച്ഛനെക്കുറിച്ചോര്‍ത്ത് പ്രണവിന് വാനോളം അഭിമാനിക്കാം, ഒടിയന്‍റെ മായക്കാഴ്ചകള്‍ ആകാശത്തേക്കും!

ബിലാലില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖര്‍ ഇല്ലെന്ന് സംവിധായകന്‍ സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദമാക്കിയത്. ദുല്‍ഖറിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഏറെയിഷ്ടമാണ്. ഇനിയും പ്രവര്‍ത്തിക്കണമെന്ന ആഗ്രഹവുമു്. പക്ഷേ ബിലാലില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിലാലില്‍ ദുല്‍ഖറില്ല

ബിഗ് ബിയുടെ രാം ഭാഗമായ ബിലാലില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്നില്ലെന്ന് അമല്‍ നീരദ് വ്യക്തമാക്കി. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ദുല്‍ഖറിനെ ഒഴിവാക്കിയതിന് പിന്നില്‍

ദുല്‍ഖറിനോടൊപ്പം ഇനിയും പ്രവര്‍ത്തിക്കാന്‍ ആഗ്രഹമു്. നല്ല അഭിനേതാവാണ് ദുല്‍ഖര്‍. ഏറ്റെടുത്ത സിനിമയോട് അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്താറുമു്. ഈ സിനിമയില്‍ താരത്തിന് പറ്റിയ കഥാപാത്രമില്ലെന്നും സംവിധായകന്‍ പറയുന്നു.

ആരാധകര്‍ക്ക് നിരാശ

മമ്മൂട്ടിക്ക് പിന്നാലെ സിനിമയില്‍ തുടക്കം കുറിച്ച ദുല്‍ഖര്‍ താരപുത്രനെന്ന ഇമേജിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയാണ് മുന്നേറുന്നത്. ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുമായി മുന്നേറുകയാണ് താരം. ബിലാലില്‍ ദുല്‍ഖറിനെ പ്രതീക്ഷിച്ച ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ നിരാശ നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.

ദുല്‍ഖര്‍ അഭിനയിക്കുമെന്ന് പ്രചരിപ്പിച്ചു

മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് ബിഗ്ബി. ചിത്രത്തിലെ ഡയലോഗുകള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നു്. ചിത്രത്തിന് രാം ഭാഗം ഒരുക്കുന്നുവെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദുല്‍ഖറും ഈ ചിത്രത്തിന്റെ ഭാഗമാവുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

സംവിധായകന്റെ സ്ഥിരീകരണം

ആരാധകരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയാണ് അമല്‍ നീരദ് ബിലാലില്‍ ദുല്‍ഖറില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സിനിമയില്‍ അദ്ദേഹത്തിന് റോളില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയതോടെ ആ പ്രചാരണത്തിന് അവസാനമായി.

പ്രണവ് അഭിനയിക്കുമോ?

മമ്മൂട്ടിയും മോഹന്‍ലാലും ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടു്. സൂപ്പര്‍ താരങ്ങളായി ഇവര്‍ക്ക് പിന്നാലെയാണ് പ്രണവും ദുല്‍ഖറും തുടക്കം കുറിച്ചത്. താരപുത്രനെന്ന രീതിയില്‍ മികച്ച സ്വീകാര്യതയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ബിലാലില്‍ മമ്മൂട്ടിക്കൊപ്പം പ്രണവ് എത്തുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഉണ്ടായിരുന്നു.

സംവിധായകന്റെ ഉത്തരം

ഇക്കാര്യത്തെക്കുറിച്ച് സംവിധായകന്‍ ഒന്നും പ്രതികരിച്ചിട്ടില്ല. പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ബിലാല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

പ്രതീക്ഷയോടെ കാത്തിരിക്കുന്നു

ആരാധകരോടൊപ്പം തന്നെ താരങ്ങളും ബിലാലിനെ കാണാനായി കാത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ഒരുമിച്ചെത്താന്‍ ഇനിയും കാത്തിരിക്കണം

മമ്മൂട്ടിയും ദുല്‍ഖറും ഒരുമിക്കുന്നുവെന്ന തരത്തില്‍ നിരവധി തവണ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ബിലാലിലൂടെ അത് സാധ്യമാവുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ ആ സമാഗമത്തിനായി ഇനിയും കാത്തിരിക്കണമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

പ്രണവിനോടൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം

മോഹന്‍ലാലിന്റെ മകന്‍ പ്രണവിനോടൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് നേരത്തെ തന്നെ മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. പ്രണവിനെ വെച്ച് സിനിമ സംവിധാനം ചെയ്യാന്‍ താല്‍പര്യം ഉണ്ടെന്ന് ദുല്‍ഖറും വ്യക്തമാക്കിയിരുന്നു.

ആദി സ്ട്രീറ്റ്‌ലൈറ്റ്‌സ് മത്സരത്തില്‍ ആര് ജയിക്കും ?

ശ്യാംദത്ത് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ്‌ലൈറ്റ്‌സും ആദിയും ജനുവരി 26നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ആദി നിര്‍മ്മിക്കുന്നത്. പ്ലേ ഹൗസ് ബാനറില്‍ മമ്മൂട്ടിയാണ് സ്ട്രീറ്റ്‌ലൈറ്റ്‌സ് നിര്‍മ്മിക്കുന്നത്.

English summary
No space for Dulquer in Bilal: Amal Neerad.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam