»   » ദിലീപിനെ പ്രത്യേകമായി പാര്‍പ്പിയ്ക്കും, പക്ഷെ നായകന് പ്രത്യേക പരിഗണന ഉണ്ടാവില്ല!!

ദിലീപിനെ പ്രത്യേകമായി പാര്‍പ്പിയ്ക്കും, പക്ഷെ നായകന് പ്രത്യേക പരിഗണന ഉണ്ടാവില്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

വിഐപി മാരെ അറസ്റ്റ് ചെയ്താല്‍ ജയിലിലും ചിലര്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചേക്കും. എന്നാല്‍ കേരളത്തിന്റെ ജനപ്രിയ നായകനായിരുന്ന ദിലീപിന് അങ്ങനെ ഒരു പരിഗണനയും ലഭിയ്ക്കില്ല. അതേ സമയം നടനെ പ്രത്യേക സെല്ലിലായിരിയ്ക്കും പാര്‍പ്പിയ്ക്കുക.

പതിനാല് ദിവസത്തേക്ക് ദിലീപിനെ റിമാന്റ് ചെയ്യാന്‍ മജിസ്‌ട്രേറ്റ് കോടതി തീരുമാനിച്ചപ്പോള്‍, പ്രത്യേക സെല്‍ വേണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. അത് പരിഗണിച്ചാണ് പ്രത്യേക സെല്‍ അനുവദിയ്ക്കുന്നത്.

ആറ് മണിയോടെ മജിസ്‌ട്രേറ്റില്‍

നടി ആക്രമിയ്ക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായനടന്‍ ദിലീപിനെ രാത്രി തന്നെ അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നാണ് കരുതിയിരുന്നെങ്കിലും ജനങ്ങളുടെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ ഹാജരാക്കാന്‍ തീരുമാനിച്ചത്.

അങ്കമാലിയില്‍ എത്തിയത്

ആലുവ പോലീസ് ക്ലബില്‍ നിന്നും വന്‍ പോലീസ് സന്നാഹത്തോടെയാണ് ദിലീപിനെ അങ്കമാലിയിലെത്തിച്ചത്. അങ്കമാലി മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. നിരവധി പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ദിലീപിനെ അങ്കമാലിയിലെത്തിച്ചത്.

റിമാന്റില്‍..

നടിയെ അക്രമിച്ച കേസിലെ പ്രതി ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മജിസ്‌ട്രേറ്റിന്റെ വസതിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് റിമാന്‍ഡ് ചെയ്തത്.

ജയിലിലേക്ക്

റിമാന്‍ഡ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്കാണ് കൊണ്ടുപോകുന്നത്. കനത്ത സുരക്ഷയോടെയാണ് ദിലീപിനെ അങ്കമാലിയില്‍ നിന്നും ആലുവയിലേക്ക് എത്തിച്ചത്.

നടന്റെ പ്രതികരണം

നേരത്തെ ആലുവ പോലീസ് ക്ലബില്‍ നിന്നുമിറങ്ങുന്ന സമയത്ത് എല്ലാം കഴിയട്ടെയെന്നായിരുന്നു ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചത്.അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം പോലീസ് വാഹനത്തിലേക്ക് കയറുന്ന സമയത്തും ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഒന്നും ഭയപ്പെടാനില്ലെന്നാണ് ദിലീപ് പോലീസ് വാഹനത്തിലേക്ക് കയറുന്നതിന് മുന്‍പ് പറഞ്ഞത്.

പ്രതിഷേധം..

അങ്കമാലി മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നില്‍ തടിച്ചു കൂടിയ ജനങ്ങള്‍ കൂക്കിവിളിച്ചാണ് നടനെ എതിരേറ്റത്. സ്വന്തം നാട്ടുകാര്‍ വരെ ദിലീപിനെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

English summary
No special consideration for Dileep in Jail

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam