TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
നല്ല സ്ത്രീ കഥാപാത്രങ്ങള്‍ കുറവ്; രമ്യ നന്പീശന്
ചെന്നൈ: ഗ്രാമീണപ്പെണ്കൊടിയെന്ന ഇമേജൊന്ന് മാറ്റിയെടുത്ത് വരികയാണ് നടി രമ്യ നന്പീശന്. ന്യൂജനറേഷന് ചിത്രങ്ങളിലൂടെയാണ് രമ്യ തന്റെ ഇമേജൊന്ന് മാറ്റിയത്.ശരിയ്ക്കും പറഞ്ഞാല്‍ സിനിമയില്‍ രമ്യുടെ തലവര തെളിഞ്ഞത് ഈ അടുത്ത കാലത്താണ്. എന്നാല്‍ ഇപ്പോള്‍ താരം സങ്കടത്തിലാണ്. ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ലഭിയ്ക്കുന്നില്ലെന്നതാണ് പരാതി.
ഇനിയുള്ള കാലത്ത് നല്ല കഥാപാത്രങ്ങള്‍ ലഭിയ്ക്കുന്നത് ഏറെ ബുദ്ധിമുട്ടായിരിയ്ക്കുമെന്നാണ് രമ്യ പറയുന്നത്. ജനങ്ങള്‍ക്കെപ്പോഴും പുതുമുഖ നായികമാരോടാണ് താല്‍പ്പര്യം. എന്നാല്‍ പുതുമുഖങ്ങള്‍ക്കും നല്ല വേഷങ്ങള്‍ കിട്ടുന്നില്ലെന്നതാണ് രമ്യയുടെ മറ്റൊരു ആവലാതി

മലയാളത്തില്‍ രമ്യയ്ക്കുണ്ടായിരുന്ന ഗ്രാമീണപ്പെണ്‍കൊടി ഇമേജ് അടുത്ത കാലത്താണ് മാറിയത്. ചാപ്പാ കുരിശ്ശ് മുതല്‍ ഒട്ടേറെ വ്യത്യസ്തവും ശക്തവുമായ സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്യാന്‍ രമ്യയ്ക്ക് കഴിഞ്ഞു.അഭിനേത്രിയെക്കാളുപരി രമ്യയിലെ ഗായികയേയും ജനങ്ങള്‍ തിരിച്ചറിഞ്ഞു. എന്തായാലും മലയാളത്തില്‍ നല്ല സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാകണമെന്നാണ് രമ്യ ആഗ്രഹിയ്ക്കുന്നത്. നാലു പൊലീസും നല്ലാ ഇരുന്ത ഊരും എന്ന തമിഴ് ചി്ത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് രമ്യ.