»   » വിജയ് യുടെ തെറി ഭയന്നോ, മലയാള സിനിമകള്‍ വിഷു ആഘോഷത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നു?

വിജയ് യുടെ തെറി ഭയന്നോ, മലയാള സിനിമകള്‍ വിഷു ആഘോഷത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നു?

Written By:
Subscribe to Filmibeat Malayalam

മലയാളത്തെ സംബന്ധിച്ച് ആഘോഷ മാസമാണ് ഏപ്രില്‍. വിഷു ആഘോഷത്തിന് എല്ലാ വര്‍ഷവും ഒരു താരയുദ്ധം നടക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം വിഷുവിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രങ്ങളെല്ലാം പല കാരണങ്ങള്‍ കൊണ്ടും നീട്ടി വച്ചിരിയ്ക്കുകയാണ്. വിജയ് നായകനാകുന്ന തെറി എന്ന ചിത്രത്തിന്റെ 'ബിഗ്' റിലീസ് ഭയന്നാണ് മലയാള സിനിമകള്‍ മാറ്റിവയ്ക്കപ്പെട്ടതെന്ന് ചിലര്‍ പറഞ്ഞ് പരത്തുന്നു.

മമ്മൂട്ടിയെ നായകനാക്കി ഉദയ് ആനന്ദ് സംവിധാനം ചെയ്യുന്ന വൈറ്റ് എന്ന ചിത്രം ഏപ്രില്‍ 14 ന്, വിഷു ദിനത്തില്‍ റിലീസ് ചെയ്യാനായിരുന്നു നേരത്തെ പദ്ധതിയിട്ടത്. എന്നാല്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം മെയ്യയിലാണ് റിലീസ് ചെയ്യുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചതെന്നാണ് ഔദ്യോഗികമായ വിവരം.


 no-malayalam-release-vishu

അതുപോലെ വഷു ആഘോഷത്തിന്റെ ഭാഗമായി റിലീസ് ചെയ്യാനിരുന്ന ജയറാമിന്റെ ആടുപുലിയാട്ടവും, കുഞ്ചാക്കോ ബോബന്റെ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രവും ഏപ്രില്‍ അവസാന വാരം മാത്രമേ റിലീസ് ചെയ്യുന്നുള്ളൂ.


അതേ സമയം നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ഏപ്രില്‍ 8 ന് തിയേറ്ററുകളിലെത്തും. രഞ്ജിത്തിന്റെ ലീല ഏപ്രില്‍ 14 നാണ് റിലീസ് ചെയ്യുന്നത്. ഏപ്രില്‍ 29 ന് പൃഥ്വിരാജിനെ നായകനാക്കി സുജിത്ത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ജെയിംസ് ആന്റ് ആലീസ് റിലീസ് ചെയ്യും.

English summary
Vishu is undoubtedly one of the biggest release seasons, for the Malayalam movie industry. Most of the movies which were slated to release for this Vishu, has been postponed the releases, citing various reasons.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam