»   » പ്രീതി സിന്റക്ക് ജാമ്യമില്ലാ വാറണ്ട്

പ്രീതി സിന്റക്ക് ജാമ്യമില്ലാ വാറണ്ട്

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡ് താര സുന്ദരി പ്രീതി സിന്റക്കെതിരെ ജാമ്യമില്ലാ വാറണ്ട്. അന്ധേരിയിലെ മെട്രോപൊളിറ്റന്‍ കോടതിയാണ് ജാമ്യമില്ലാത്ത അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ചെക്ക് കേസിലാണ് വാറണ്ട്.

അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കാര്യം പ്രീതി സിന്റയുടെ അഭിഭാഷകന്‍ രത്‌നേശ്വര്‍ ഝാ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രീതി ഇപ്പോള്‍ വിദേശത്താണെന്നും വാറണ്ട് പുറപ്പെടുവിക്കരുതെന്നും കോടതിയോട് ആവശ്യപ്പെട്ടിരുന്നതായി അഭിഭാഷകന്‍ പറഞ്ഞു. പക്ഷേ കോടതി ഈ അപേക്ഷ നിരസിച്ചുകൊണ്ടാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

Preity Zinta

വാറണ്ട് പിന്‍വലിപ്പിക്കാന്‍ കോടതിയെ വീണ്ടും സമീപിക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു. അല്ലാത്ത പക്ഷം ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

സിനിമ എഴുത്തുകാരനായ അബ്ബാസ് ടൈര്‍വാലയാണ് നടിക്കെരിരെ കേസ് കൊടുത്തത്. 2013 ല്‍ പുറത്തിറങ്ങിയ ഇഷ്‌ക് ഇന്‍ പാരീസ് എന്ന ചിത്രത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം. പ്രീതി സിന്റെ നല്‍കിയ 18,90,000 രൂപയുടെ ചെക്ക് മടങ്ങി. പിന്നീട് ഇക്കാര്യത്തില്‍ പ്രീതി പ്രതികരിച്ചതുമില്ല. ഇതോടെയാണ് അബ്ബാസ് കേസുകൊടുത്തത്.

കേസ് കഴിഞ്ഞ തവണ വിചാരണക്കെടുത്തപ്പോഴും പ്രീതി സിന്റെ കോടതിയില്‍ ഹാജരായിരുന്നില്ല. ഇക്കാരണത്തിന് മാത്രം കോടതി അന്ന് 5,000 രൂപ പിഴ ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ അടുത്ത തവണയും വിചാരണക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

English summary
The local metropolitan magistrate's court at Andheri on Thursday issued a non-bailable arrest warrant against Bollywood actress Preity Zinta in connection with a cheque bouncing case.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam