»   » നോര്‍ത്ത് 24 കാതം പോസ്റ്ററുകള്‍ തയ്യാര്‍

നോര്‍ത്ത് 24 കാതം പോസ്റ്ററുകള്‍ തയ്യാര്‍

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: ഫഹദ് ഫാസില്‍ മുഖ്യ കഥാപാത്രമാകുന്ന നോര്‍ത്ത് 24 കാതത്തിന്റെ പോസ്റ്ററുകള്‍ പുറത്തിറങ്ങി. ഫഹദിനൊപ്പം സ്വാതിയും നെടുമുടി വേണുവും ഈ സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിനിമയുടെ കഥയും സംവിധാനവും അനില്‍ രാധാകൃഷ്ണ മേനോന്‍ ആണ്. അനില്‍ രാധാകൃഷ്ണന്റെ കന്നിച്ചിത്രമാണിത്. ഗോവിന്ദ് മേനാന്‍ ആണ് സംഗീത സംവിധാനം. ക്യാമറ ചലിപ്പിച്ചത് ജയേഷ് നായരും.

North 24 Kaatham

അന്നയും റസൂലിനും ശേഷം ഫഹദും ആന്‍ഡ്രിയയും ഒന്നിക്കുന്ന ചിത്രമെന്നായിരുന്നു സിനിമയുടെ ആദ്യ പരസ്യവാചകങ്ങളില്‍ ഒന്ന് . പക്ഷേ ആന്‍ഡ്രിയ പിന്നീട് സ്‌നിമയില്‍ നിന്ന് പിന്‍മാറി. ഫഹദിന്റെ പ്രണയമാണോ പിന്‍മാറ്റത്തിന്റെ കാരണമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. സ്വാതി റെഡ്ഡിയാണ് ആന്‍ഡ്രിയക്കായി കാത്തുവെച്ച കഥാപാത്രം ചെയ്തത്.

വ്യത്യസ്തതയാര്‍ന്ന പോസ്റ്ററുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സിനിമയുടെ ചിത്രീകരണ സമയത്തെടുത്ത ചിത്രങ്ങളാണ് പോസ്റ്ററുകളില്‍ അധികവും ഉപയോഗിച്ചിട്ടുള്ളത്.

സിനിമയുടെ തുടക്കത്തില്‍ ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനില്‍ നിന്ന് പുറത്തിറങ്ങിയ ശില്‍പ അലക്‌സാണ്ടര്‍ തയ്യാറാക്കിയ പോസ്റ്ററും ഏറെ ശ്രദ്ധനേടിയിരുന്നു. ഫഹദും ആന്‍ഡ്രിയയും നെടുമുടി വേണുവും ആയിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്. പക്ഷേ ആന്‍ഡ്രിയ പിന്‍മാറിയതോടെ ആ പോസ്റ്റര്‍ വെറുതെയായി.

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു യാത്രയുടെ കഥയാണ് സ്‌നിമ പറയുന്നത്. ഒരു യാത്രക്കഥക്ക് അപ്പുറം ഈ സിനിമയില്‍ നിന്ന് പ്രതീക്ഷിക്കാം എന്നാണ് അണിയറക്കാര്‍ പറയുന്നത്. ചിത്രം ഓണത്തിന് തീയ്യറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
The posters of the Malayalam movie North 23 Kaatham released. Fahadh Faazil, Swathi and Nedumudi Venu play lead roles in the cinema, written and directed by debutante director Anil Radhakrishnan Menon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam