»   » വടക്കേന്ത്യയില്‍ നിന്നെത്തി ദക്ഷിണേന്ത്യയില്‍ തിളങ്ങിയ പുതുമുഖങ്ങള്‍, ഇവരാണ്..

വടക്കേന്ത്യയില്‍ നിന്നെത്തി ദക്ഷിണേന്ത്യയില്‍ തിളങ്ങിയ പുതുമുഖങ്ങള്‍, ഇവരാണ്..

By: Dhyuthi
Subscribe to Filmibeat Malayalam

വടക്കേന്ത്യയില്‍ ദക്ഷിണേന്ത്യയിലെത്തി മലയാളത്തിലും തമിഴിലും പുതുമുഖങ്ങളായി തിളങ്ങിയ താരങ്ങള്‍ ഒരുപാടുണ്ട്. മലയാളികള്‍ക്ക് ഏറെ പരിചയം മുംബൈയില്‍ നിന്നെത്തി തട്ടത്തിന്‍ മറയത്തിലെ ആയിഷയായി തിളങ്ങിയ ഇഷാ തല്‍വാറിനെ ആയിരിക്കും.

മോഡലിംഗ് രംഗത്തുനിന്നും അഭിനയ രംത്തുനിന്നും ദക്ഷിണേന്ത്യയിലെത്തി ഭാഗ്യം തുണച്ച ഈ താരങ്ങള്‍ സിനിമാരംഗത്ത് കൂടുതല്‍ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്.

ഇഷ തല്‍വാര്‍

മലയാളത്തില്‍ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന ഇഷ തല്‍വാര്‍ ഇപ്പോള്‍ റിലീസ് ചെയ്ത മീണ്ടും ഒരു കാതല്‍ കഥൈ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു.

സോനം ബജ് വ

പഞ്ചാബില്‍ നിന്നെത്തിയ സോനം ബജ് ഈയിടെ പുറത്തിറങ്ങിയ ബാബു ബങ്കാരം എന്ന ചിത്രത്തിലും 2013ല്‍ പുറത്തിറങ്ങിയ പഞ്ചാബി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ആട്ടക്കുണ്ടം റാ എന്ന തെലുങ്കു ചിത്രത്തിലായിരുന്നു അരങ്ങേറ്റം കുറിച്ചത്.

തരുണ്‍ അറോറ

നടനും മോഡലുമായ തരുണ്‍ അറോറ വടക്കേന്ത്യയില്‍ നിന്ന് ദക്ഷിണേന്ത്യയിലെത്തിയതിന് ശേഷം ഭാഗ്യം തുണച്ച താരമാണ്. 'ജബ് വി മെറ്റ്' എന്ന ചിത്രത്തില്‍ അഭിനയിച്ച തരുണിനെക്കാത്തിരിക്കുന്നത്. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ 150ാമത്തെ ചിത്രമാണ്.

2013ല്‍ ബാദ്ഷാ എന്ന തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ച റിതു വടക്കേന്ത്യയില്‍ ജനിച്ച് ഹൈദരാബാദില്‍ വളര്‍ന്ന താരമാണ്. അനുകൊക്കുണ്ട എന്ന ഹ്രസ്വചിത്രത്തിലെ റിതുവിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. പെല്ലിച്ചോപ്പുലു എന്ന ചിത്രമാണ് ഒടുവില്‍ പുറത്തിറങ്ങിയത്.

മന്നാര

മോഡലും നടിയുമായ മന്നാര ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ കസിനാണ്. 2014ല്‍ സിദ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു മന്നാരയുടെ അരങ്ങേറ്റം.

താക്കൂര്‍ അനൂപ് സിംഗ്

നടനും മോഡലുമായ താക്കൂര്‍ അനൂപ് സിംഗ് 2013ലെ മഹാഭാരത സീരിയലില്‍ ധൃതരാഷ്ട്രരായി വേഷമിട്ടിട്ടുണ്ട്. സൂര്യ അഭിനയിക്കുന്ന എസ്3 എന്ന ചിത്രമാണ് താക്കൂറിന്റേതായി പുറത്തിറങ്ങാനുള്ളത്.

ലാവണ്യ ത്രിപാഠി

2012ല്‍ ആണ്ഡല രാക്ഷസി എന്ന ചിത്രത്തില്‍ അഭിനയിച്ച ലാവണ്യ ത്രിപാഠി ഉത്തര്‍പ്രദേശിലെ അയോധ്യ സ്വദേശിയാണ്. നടിയും മോഡലുമായ ലാവണ്യ 2006ലെ മിസ് ഉത്തരാഖണ്ഡ് പട്ടം നേടിയിട്ടുണ്ട്.

English summary
North Indian actors and model who get shined in South India as new faces.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam