»   » 'ഞാനിപ്പോള്‍ എഴുതുന്നത് മമ്മൂട്ടിയ്ക്ക് വേണ്ടിയാണ്, ആ ചിത്രത്തില്‍ മോഹന്‍ലാല്‍ ഇല്ല'

'ഞാനിപ്പോള്‍ എഴുതുന്നത് മമ്മൂട്ടിയ്ക്ക് വേണ്ടിയാണ്, ആ ചിത്രത്തില്‍ മോഹന്‍ലാല്‍ ഇല്ല'

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചൊരു ചിത്രത്തില്‍ എത്തുന്നു എന്നത് മലയാളി പ്രേക്ഷകരെ സംബന്ധിച്ച് ഒരു ആഘോഷം തന്നെയാണ്. ഇരുവരും ഒന്നിച്ച് അമ്പതോളം ചിത്രങ്ങള്‍ ചെയ്തുവെങ്കിലും കണ്ടും അനുഭവിച്ചും പ്രേക്ഷകര്‍ക്ക് മതിയായില്ല.

മോഹന്‍ലാല്‍ രഹസ്യമായി പൊറോട്ട കഴിക്കാന്‍ ഇറങ്ങി.. ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയപ്പോള്‍ സംഭവിച്ചത്

അപ്പോഴാണ് ട്വന്റി ട്വന്റി എന്ന ചിത്രത്തിന് ശേഷം ലാലും മമ്മൂട്ടിയും വീണ്ടും ഒന്നിയ്ക്കുന്നതായ വാര്‍ത്തകള്‍ കേട്ടത്. പുലിമുരുകന് വേണ്ടി തിരക്കഥ എവുതിയ ഉദയ് കൃഷ്ണയാണ് ഈ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് എന്ന് കൂടെ കേട്ടപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിയായി.

മമ്മൂട്ടിയും ലാലും ഒന്നിക്കുന്ന വാര്‍ത്തകള്‍

ഉദയ് കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിയ്ക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാകുമിത് എന്നും ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത് എന്നും കേട്ടു.

കേട്ടത് സത്യമല്ല

എന്നാല്‍ ഈ പറഞ്ഞതൊന്നും സത്യമല്ല എന്ന പറഞ്ഞ് ഉദയ് കൃഷ്ണ തന്നെ രംഗത്തെത്തിയിരിയ്ക്കുകയാണിപ്പോള്‍. നിലവില്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥാ രചനയിലാണ് ഞാന്‍. അജയ് വാസുദേവനാണ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തില്‍ മമ്മൂട്ടി കോളേജ് പ്രൊഫസറാണ്. അത് കഴിഞ്ഞാല്‍ ദിലീപിന് വേണ്ടിയും ജയറാമിന് വേണ്ടിയും എഴുതുന്നുണ്ട്- ഉദയ് കൃഷ്ണ വ്യക്തമാക്കി.

വാര്‍ത്ത കേള്‍ക്കാന്‍ സുഖം, പക്ഷെ..

മോഹന്‍ലാലും മമ്മൂട്ടിയും വലിയ താരങ്ങളാണ്. അവര്‍ക്കൊപ്പം ഒരു സിനിമയില്‍ പ്രവൃത്തിയ്ക്കുക എന്നത് സംവിധായകരുടെ വലിയ ആഗ്രഹവുമാണ്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ അത് സിനിമയിലെ സൗഹൃദങ്ങളെ എത്തരത്തില്‍ ബാധിയ്ക്കും എന്ന് കൂടെ ആലോചിയ്ക്കണം എന്ന് ഉദയ് കൃഷ്ണ പറയുന്നു.

ലാലും മമ്മൂട്ടിയും തിരക്കിലാണ്

അതേ സമയം മോഹന്‍ലാലും മമ്മൂട്ടിയും ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അത് കഴിഞ്ഞാല്‍ സെവന്‍ത് ഡേ എന്ന ചിത്രമൊരുക്കിയ ശ്യാംധറിന്റെ ചിത്രത്തിലേക്ക് കടക്കും. ദ ഗ്രേറ്റ് ഫാദറാണ് മമ്മൂട്ടിയുടെ അടുത്ത റിലീസിങ് ചിത്രം. മോഹന്‍ലാല്‍ ഇപ്പോള്‍ മേജര്‍ രവിയുടെ 1972 ബിയോണ്ട് ബോര്‍ഡര്‍ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. അത് കഴിഞ്ഞാല്‍ ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിലേക്ക് കടക്കും. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റെ അടുത്ത റിലീസ്.

English summary
Not directing Mammootty - Mohanlal film: Udayakrishnan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam