»   » നിവിന്‍ പോളിയ്‌ക്കൊപ്പം എന്നല്ല, ഒരു സിനിമയും ഞാനിപ്പോള്‍ ചെയ്യുന്നില്ല; മാര്‍ട്ടിന്‍

നിവിന്‍ പോളിയ്‌ക്കൊപ്പം എന്നല്ല, ഒരു സിനിമയും ഞാനിപ്പോള്‍ ചെയ്യുന്നില്ല; മാര്‍ട്ടിന്‍

Posted By: Rohini
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെ നായകനാക്കി പുതിയ സിനിമ സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്ത നിഷേധിച്ച് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് രംഗത്ത്. അങ്ങനെ ഒരു പ്ലാനേ തനിക്കില്ല എന്ന് മാര്‍ട്ടിന്‍ പറയുന്നു.

നിവിന്‍ പോളിയല്ല, അവതാരകയാണ് മോഹന്‍ലാലിനോട് മീശ പിരിക്കാന്‍ ആവശ്യപ്പെട്ടത്; വീഡിയോ കാണൂ

ചാര്‍ലി എന്ന ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനായി എത്തുന്നു എന്നും, ഇതൊരു ഫീല്‍ ഗുഡ് മൂവിയായിരിയ്ക്കും എന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകളില്‍ ഉണ്ടായിരുന്നത്.

ആരാണ് ഇത് പ്രചരിപ്പിയ്ക്കുന്നത്

ആരാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നത് എന്നാണ് മാര്‍ട്ടിന്‍ ചോദിയ്ക്കുന്നത്. നിവിനെ നായകനാക്കി ഞാന്‍ അടുത്ത ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് മാര്‍ട്ടിന്‍ വ്യക്തമാക്കി.

അടുത്ത ചിത്രമേതാണ്

അടുത്ത ചിത്രത്തെ കുറിച്ച് ഞാന്‍ ഇപ്പോള്‍ ചിന്തിച്ചു പോലും തുടങ്ങിയിട്ടില്ല എന്നാണ് മാര്‍ട്ടിന്റെ പ്രതികരണം. മമ്മൂട്ടിയെ നാകനാക്കി ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഛായാഗ്രാഹകനായ മാര്‍ട്ടന്‍ സംവിധാന രംഗത്തെത്തിയത്. തുടര്‍ന്ന് ദുല്‍ഖറിനൊപ്പം എബിസിഡി, ചാര്‍ലി എന്നീ രണ്ട് ചിത്രങ്ങള്‍ ചെയ്തു.

ചാര്‍ലി എന്ന നേട്ടം

2015 ല്‍ മലയാളം കണ്ട മികച്ച വിജയമായിരുന്നു ചാര്‍ലി എന്ന ചിത്രത്തിന്റേത്. ചാര്‍ലിയിലൂടെ മാര്‍ട്ടിന്‍ മികച്ച സംവിധായകനുള്ള സംസ്ഥാമന പുരസ്‌കാരം സ്വന്തമാക്കി. ദുല്‍കറിന് മികച്ച നടനുള്ള പുരസ്‌കാരവും പാര്‍വ്വതിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും നേടിക്കൊടുത്തത് ചാര്‍ലിയാണ്. മികച്ച ഛായാഗ്രാഹണം, കലാ സംവിധാനം, തിരക്കഥ, സൗണ്ട് മിക്‌സിങ് തുടങ്ങിയ പുരസ്‌കാരങ്ങളും ചാര്‍ലി സ്വന്തമാക്കി.

നിവിന്റെ പുതിയ ചിത്രങ്ങള്‍

അതേ സമയം തമിഴിലും മലയാളത്തിലുമായി ഇപ്പോള്‍ തിരക്കിലാണ് നിവിന്‍ പോളി. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സഖാവാണ് നിവിന്റെ അടുത്ത റിലീസിങ് ചിത്രം. അതിന് ശേഷം പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രം റിലീസ് ചെയ്യും. സണ്ട മാരിയ എന്ന തമിഴ് ചിത്രവും റിലീസിന് തയ്യാറെടുക്കുകയാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി നിവിന്‍ അഭിനയിക്കുന്നത്.

English summary
Online was buzzing with rumours that Charlie director Martin Prakkat would soon be teaming up with Nivin Pauly for a feel-good entertainer. However the director tells us that he has not taken up any such project.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam